July 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: റബര്‍ ബോർഡിന്റെ ഏറ്റവും പുതിയ ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം ആയ ‘എംറൂബ്’ ന്റെ ഔദ്യോഗിക ബാങ്കിങ് പങ്കാളിയായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു.
കൊച്ചി: കോയമ്പത്തൂരിലെ കാരി മോട്ടോര്‍സ്പീഡ് വേയില്‍ സമാപിച്ച എംആര്‍എഫ് എംഎംഎസ്സി എംഎഫ്എസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (ഐഎന്‍എംആര്‍സി) ആദ്യ റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി ഹോണ്ടയുടെ യുവ റൈഡര്‍മാര്‍.
കൊവിഡിന്റെ വരവോടെ ഡിജിറ്റൽ പഠനത്തിലേക്ക് മാറിയ കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്.
ഇസ്ലാമാബാദ്: ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശ്ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് പാകിസ്ഥാന്‍.
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്‍പാകെ ഹാജരാകുന്ന രാഹുൽ ഗാന്ധിക്കൊപ്പം നാളെ ഇഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളില്‍ ഉറപ്പാക്കുക ലക്ഷ്യം മുന്‍കൂട്ടിയറിയിക്കാതെ മന്ത്രി വീണാ ജോര്‍ജ് രാത്രിയില്‍ സന്ദര്‍ശിച്ചു തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിയ്ക്ക് 2500രൂപ പാരിതോഷികം ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മെക്സിക്കോ സിറ്റി: തോക്കുകൾക്കും ലഹരിക്കും പൂട്ടിടാനൊരുങ്ങുന്ന മെക്സിക്കോയിൽ ലഹരിക്കടത്തിനായി നിർമ്മിച്ച വലിയ തുരങ്കം കണ്ടെത്തി. മെക്സിക്കോയിലെ ടിജ്വാനയിൽ നിന്ന് അമേരിക്കയിലേക്ക് തുറക്കുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: സാമ്പത്തിക വിഷയങ്ങളിലും മൂലധന വിപണിയിലുമുള്ള അവസരങ്ങളെക്കുറിച്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ഓരോ പൗരനും മനസ്സിലാക്കേണ്ടത് സമൂഹത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോ ത് ഖോസ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ സംഘടിക്കുന്ന ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ധനമന്ത്രാലയത്തിനു കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പ് (ദീപം) സംഘടിപ്പിച്ച ‘മൂലധന വിപണയിലൂടെ സമ്പത്ത് സൃഷ്ടിക്കാം’ എന്ന വിഷയത്തിൽ അധ്യക്ഷത വഹിച്ചു വള്ളക്കടവ് അറഫാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. സാമ്പത്തിക സാക്ഷരതയിൽ വിദ്യാർത്ഥികൾ അറിവ് നേടുന്നത് അവരുടെ ഭാവി ജീവിതത്തിനും അത് വഴി സമൂഹത്തിനും വലിയ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തിനും, കൊച്ചിക്കുമൊപ്പം രാജ്യത്തുടനീളം 75 നഗരങ്ങളിലായി ഇതേ വിഷയത്തിൽ നടന്ന ഏകദിന സമ്മേളനം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓൺലൈനായി ഉല്‍ഘാടനം ചെയ്തു. 'വിപണിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറച്ചു കൊണ്ടുവരിക എന്ന നയം സ്വീകരിച്ചതോടെ 1991നു ശേഷം പൊതു ആസ്തി ഭരണത്തിന്റെ സ്വഭാവം പുതിയൊരു ദിശയിലേക്ക് മാറി. സ്വകാര്യ മേഖലയില്‍ ഇതു സൃഷ്ടിച്ച അവസരങ്ങളിലൂടെ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുവാനും പുതിയ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. ഈ മാറ്റവും തന്ത്രപ്രധാനമായ ഓഹരി വില്‍പ്പനയും പൊതു മേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വരുമാനവും മത്സരക്ഷമതയും വര്‍ധിപ്പിക്കാനും സഹായിച്ചതായി ധനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകങ്ങളില്‍ ഓഹരി വിറ്റഴിച്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതായും ഇത് ഓഹരി വിപണിക്ക് ഊര്‍ജ്ജം പകരുന്നതായും അവര്‍ പറഞ്ഞു. അസാപ് സിഎംഡി ഡോ. ഉഷ ടൈറ്റസ്, ജില്ലാ വികസന കമ്മീഷണറും, തിരുവനന്തപുരം സ്മാർട്ട് സിറ്റി സി ഇ ഒയുമായ ഡോ. വിനയ് ഗോയൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഹെഡ് ഡോ. ഷൈജുമോൻ സി.എസ്, ടെക്‌നോപാർക്ക് മുൻ സിഇഒ ജി. വിജയരാഘവൻ,, ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് കേരള റീജണൽ ഹെഡ് സന്ദീപ്. എസ്, സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷിബുനാഥ് ടി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് മാനേജർ ആനന്ദ് ഷെയോൺ എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി: ഓഹരി വിപണിയിലെ സുരക്ഷിത നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതു സംബന്ധിച്ച ബോധവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം കൊച്ചിയിലെ കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടന്നു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad