May 17, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (641)

തിരുവനന്തപുരം: ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകള്‍ കൂടി നില്‍ക്കുന്ന ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
സാംക്രമികരോഗമല്ലാത്ത പ്രമേഹത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള ഒരു പൊതുജനാരോഗ്യ സംരംഭമായിട്ടാണ് വാക്കത്തോൺ നടന്നത് കൊച്ചി: ഇന്ത്യയില്‍ പ്രമേഹം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ രോഗവ്യാപനം ഇന്ത്യയിലാണ് സംഭവിക്കുന്നത്.
തിരുവനന്തപുരം: പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വിവിധ ആശുപത്രികളുടെ വികസനങ്ങള്‍ക്ക് 11.78 കോടി തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാന്‍സറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയില്‍ ലുട്ടീഷ്യം ചികിത്സ തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാനും പ്രായപൂര്‍ത്തിയായവരിലെ കാന്‍സര്‍ അപകട സാധ്യത കുറക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് പള്ളിവാസല്‍ പഞ്ചായത്ത് സാങ്കേതികവിദ്യാ അധിഷ്ഠിതമായി ഓങ്കോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സേവന സംവിധാനമായ കാര്‍കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ചു കൊണ്ട് ഇടുക്കി പള്ളിവാസലില്‍ കാന്‍സര്‍ പരിശോധന പദ്ധതിയായ സമഗ്ര കാന്‍സര്‍ സുരക്ഷ പദ്ധതി സംഘടിപ്പിച്ചു.
സംസ്ഥാനത്ത് ഡെങ്കി പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്.
കൊച്ചി: ദേശീയ പാദരോഗ ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച സൗജന്യ പാദരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നു.
തിരുവനന്തപുരം: കുറവൻകോണം കിംസ്ഹെൽത്ത് മെഡിക്കൽ സെൻറ്ററിൻറ്റെ ആഭിമുഖ്യത്തിൽ ഇന്ന്, നവംബർ 5 ന് രാവിലെ 10 മണി മുതൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പും, ഉച്ചയ്ക്ക് 2.30 മുതൽ സൗജന്യ ഇ എൻ ടി പരിശോധനയും സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ 5 മെഡിക്കല്‍ കോളേജുകളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.