May 21, 2024

Login to your account

Username *
Password *
Remember Me

ഡോ. അഗർവാൾസ് കൊച്ചിയിൽ പുതിയ കണ്ണാശുപത്രി തുറന്നു

Dr. Agarwals opened a new eye hospital in Kochi Dr. Agarwals opened a new eye hospital in Kochi
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലകളിലൊന്നായ ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് കൊച്ചിയിൽ പുതിയ ടെർഷ്യറി കെയർ കണ്ണാശുപത്രി തുറന്നു. ഡോ. അഗർവാൾ ഗ്രൂപ്പ് സി.ഇ.ഒ.ഡോ. ആദിൽ അഗർവാൾ, ഡോ. സോണി ജോർജ് (റീജിയണൽ ഹെഡ് - ക്ലിനിക്കൽ സർവീസസ്, കേരള സെൻട്രൽ) എന്നിവരുടെയും പുതിയ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും സാന്നിധ്യത്തിൽ പ്രശസ്ത മലയാള നടനും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീ ജയസൂര്യ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിൽ തിരുവനന്തപുരത്തും കോട്ടയത്തും ഡോ. അഗർവാൾസ് കണ്ണാശുപത്രികൾ ഇപ്പോൾത്തന്നെ നിലവിലുണ്ട്. ആധുനിക സൗകര്യങ്ങളും നേത്രരോഗ വിദഗ്‌ധരുടെ സംഘവും ഉള്ള കൊച്ചിയിലെ പുതിയ കണ്ണാശുപത്രി ഡോ.സോണി ജോർജിന്‍റെ നേതൃത്വത്തിലായിരിക്കും. ഇത് എറണാകുളം ജില്ലയിലെ ജനങ്ങളുടെ സമഗ്രമായ നേത്രചികിത്സ ആവശ്യങ്ങൾ നിറവേറ്റുകയും അയൽ ജില്ലകളായ കോട്ടയം, തൃശൂർ, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ വരാൻ പോകുന്ന ആശുപത്രിയുടെ ദ്വീതീയ പരിചരണ കേന്ദ്രങ്ങളിൽ നിന്നുള്ള സൂപ്പർ സ്പെഷ്യാലിറ്റി പരിചരണത്തിനുള്ള റഫറൽ ഹബ്ബായി പ്രവർത്തിക്കുകയും ചെയ്യും കൊച്ചിയിലേക്കുള്ള കടന്നുവരവ് അടയാളപ്പെടുത്തുന്നതിനായി, പുതിയ ആശുപത്രിയിൽ 2023 ജനുവരി 31 വരെ രോഗികൾക്ക് സൗജന്യ കൺസൾട്ടേഷനുകൾ വാഗ്ദാനം ചെയ്യുന്നു.
8,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്നതും, കൊച്ചി എം.ജി. റോഡിൽ, പത്മ ജംഗ്ഷൻ, കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്നതുമായ ഈ ആശുപത്രിയിൽ തിമിരം, ഗ്ലോക്കോമ, ന്യൂറോ ഒഫ്താൽമോളജി, റെറ്റിന രോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, കോർണിയൽ സേവനങ്ങൾ, പീഡിയാട്രിക് ഒഫ്താൽമോളജി രോഗങ്ങൾ എന്നിവയുടെ രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള അത്യാധുനിക സൗകര്യങ്ങളാണുള്ളത്. മൈക്രോഇൻസിഷൻ തിമിര ശസ്ത്രക്രിയ (എം.ഐ.സി.എസ്.), ഇംപ്ലാന്റബിൾ കോളമർ ലെൻസ് (ഐ.സി.എൽ.) ശസ്ത്രക്രിയ, വിട്രിയോ റെറ്റിന ശസ്ത്രക്രിയകൾ എന്നിവയുൾപ്പെടെ വിപുലമായ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള സൂപ്പർ-സ്പെഷ്യാലിറ്റി നേത്രപരിചരണ സേവനങ്ങളുടെ വിപുലമായ ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നു. പരിചയസമ്പന്നരായ 5 ഡോക്ടർമാരും 15-ലധികം പാരാമെഡിക്കൽ ജീവനക്കാരും കൊച്ചി ആശുപത്രിയിൽ ഉണ്ട്. ഫാർമസിയും ഒപ്റ്റിക്കൽ സെന്ററും ഇവിടെയുണ്ട്.
തന്‍റെ പ്രസംഗത്തിൽ ജയസൂര്യ പറഞ്ഞു, "ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് പതിറ്റാണ്ടുകളായി അതിന്‍റെ സേവനങ്ങളിലെ ഗുണനിലവാരത്തിലും പുതുമയിലും അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് കാരണം രാജ്യത്തെ ഏറ്റവും മികച്ച നേത്രപരിചരണ ലക്ഷ്യസ്ഥാനമായി വിജയകരമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ അതിന്‍റെ പുതിയ കേന്ദ്രം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നത് എനിക്ക് അതിയായ സംതൃപ്തി നൽകുന്നു. നമ്മുടെ ആരോഗ്യം, ക്ഷേമം, ഉൽപ്പാദനക്ഷമത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്ക്ക് കണ്ണുകളുടെ പ്രാധാന്യം എടുത്തുപറയേണ്ട കാര്യമില്ല. അതിനാൽ, നമ്മുടെ കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും പരിപോഷിപ്പിക്കാനും എല്ലാ മുൻകരുതലുകളും നാം എടുക്കണം. ആവശ്യമുള്ളപ്പോൾ പ്രൊഫഷണൽ നേത്ര പരിചരണം തേടേണ്ടതും പ്രധാനമാണ്, പതിവായി നേത്ര പരിശോധന നടത്തുക. ഇന്ന് മുതൽ ഒരു മാസത്തിലേറെക്കാലം കൊച്ചിയിലുള്ള ആളുകൾക്ക് സൗജന്യ കൺസൾട്ടേഷൻ നൽകാൻ മുന്നോട്ട് വന്നതിന് ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിനെ ഞാൻ അഭിനന്ദിക്കുന്നു."
ഗ്രൂപ്പിന്‍റെ കേരളത്തിലെ സാന്നിധ്യത്തെക്കുറിച്ചും അതിന്‍റെ ഭാവി വിപുലീകരണ പദ്ധതികളെക്കുറിച്ചും സംസാരിക്കുമ്പോൾ, അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ്, സിഇഒ ഡോ. ആദിൽ അഗർവാൾ ,പറഞ്ഞു, "കേരളം ദക്ഷിണേന്ത്യയിലെ ഞങ്ങളുടെ വിപുലീകരണ തന്ത്രത്തിന്‍റെ അവിഭാജ്യ ഘടകമാണ്. തിരുവനന്തപുരത്തെയും കോട്ടയത്തെയും നിലവിലുള്ള ഞങ്ങളുടെ ആശുപത്രികളുടെ മികച്ച വിജയത്തെ തുടർന്ന് കൊച്ചിയിൽ ഒരു ഗ്രീൻഫീൽഡ് സെന്റർ തുറക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അടുത്ത 2-3 വർഷത്തിനുള്ളിൽ കേരളത്തിൽ 10 പുതിയ കേന്ദ്രങ്ങൾ തുറക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. താമസിയാതെ കോഴിക്കോട്, തൃശൂർ, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവല്ല തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഞങ്ങളുടെ സാന്നിധ്യം ഉണ്ടാകും. ആശുപത്രികൾക്ക് പുറമേ, "20|20 ഐ കെയർ ബൈ ഡോ അഗർവാൾസ്" എന്ന ബ്രാൻഡിന് കീഴിൽ ഞങ്ങളുടെ വിഷൻ സെന്ററുകൾ സ്ഥാപിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു, പ്രത്യേകിച്ച് സംസ്ഥാനത്തുടനീളം ഞങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള ഉദ്ദേശ്യം സാദ്ധ്യമാക്കുന്നതിനായി മെട്രോ ഇതര സ്ഥലങ്ങളിലും ഗ്രാമപ്രദേശങ്ങളിലും. ഈ ഭാവി പദ്ധതികൾക്കായി അടുത്ത 2-3 വർഷത്തിനുള്ളിൽ കേരളത്തിൽ 100 കോടി രൂപ നിക്ഷേപിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു."
പുതിയ കൊച്ചി ആശുപത്രിയിൽ വാഗ്ദാനം ചെയ്യുന്ന നേത്ര പരിചരണ സേവനങ്ങളെക്കുറിച്ച് സംസാരിക്കവേ, റീജിയണൽ ഹെഡ് - ക്ലിനിക്കൽ സർവീസസ്, ഡോ അഗർവാൾസ് ഐ ഹോസ്പിറ്റൽ, കേരള സെൻട്രൽ, ഡോ. സോണി ജോർജ് ഇങ്ങനെ പറഞ്ഞു, “കേരളത്തിലെ സാക്ഷരതാ നിരക്ക് വളരെ ഉയർന്നതാണ്. നേത്രരോഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ജനങ്ങൾ ബോധവാന്മാരാണ്. ഉയർന്ന നിലവാരമുള്ള നേത്ര പരിചരണമാണ് അവർ പ്രതീക്ഷിക്കുന്നത്. അവരുടെ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ടും ഞങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങൾക്ക് അനുസൃതമായും, കൊച്ചിയിലെ പുതിയ ആശുപത്രി നിലവാരമുള്ള നേത്ര പരിചരണ സേവനങ്ങളും മികച്ച സൗകര്യങ്ങളും അത്യാധുനിക അടിസ്ഥാനഘടനയും നഗരത്തിലേക്ക് കൊണ്ടുവരികയാണ്. മുൻനിര ഡോക്ടർമാരോടൊപ്പം, സൂപ്പർ സ്പെഷ്യാലിറ്റിയും എൻഡ്-ടു-എൻഡ് നേത്ര പരിചരണ സേവനങ്ങളും ഞങ്ങൾ വാഗ്ദാനം ചെയ്യും."
ഡോ അഗർവാൾസ് ഐ ഹോസ്പിറ്റലിന് അതിന്‍റെ നെറ്റ്‌വർക്കിൽ നിലവിൽ 135 ആശുപത്രികളുണ്ട്, അതിൽ 114 എണ്ണം ഇന്ത്യയിലും ബാക്കിയുള്ളവ ഘാന, കെനിയ, മൗറീഷ്യസ്, മൊസാംബിക്, മഡഗാസ്കർ, നൈജീരിയ, റുവാണ്ട, ടാൻസാനിയ, ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിലുമാണ്. ഇന്ത്യയിൽ, തുടർച്ചയായ വിപുലീകരണത്തിനുള്ള തന്ത്രത്തിന്‍റെ ഭാഗമായി, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വളർന്നുവരുന്ന വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവസരങ്ങൾക്കാണ് ശൃംഖല നോക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Award
Ad - book cover
sthreedhanam ad