April 30, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (627)

മൂന്ന് ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം 6 മണിവരെ ആര്‍ദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലകളിലൊന്നായ ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് കൊച്ചിയിൽ പുതിയ ടെർഷ്യറി കെയർ കണ്ണാശുപത്രി തുറന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇഇജി (Electroencephalogram) സംവിധാനം പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്.
കൊച്ചി: ഡോ. നീരജ ബിര്‍ള സ്ഥാപിച്ച ആദിത്യ ബിര്‍ള ഫൗണ്ടേഷന്‍റെ സംരംഭമായ എംപവറും മെഡിക്സും തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സഹകരണത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് എംപവറും മെഡിക്സും സംയോജിതവും നൂതനവുമായ സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാക്കു ചെയ്യും.
ജില്ലയുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് ചെയ്യുന്ന അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചു.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ട്രിവാൻഡ്രം എലൈറ്റ്സ് ലയൺസ് ക്ലബിൻ്റെയും പി ആർ എസ്, ശ്രീനേത്ര ആശുപത്രികളുടെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവനന്തപുരം: പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഇതിലൂടെ ഏറെ പ്രയോജനം ലഭിക്കും.
താലൂക്ക് ആശുപത്രികള്‍ മുതല്‍ ശക്തിപ്പെടുത്തുക ലക്ഷ്യം തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്.