October 01, 2023

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (587)

തിരുവനന്തപുരം: കൊല്ലം സ്വദേശിയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്ന് 6.5 കിലോഗ്രാം ഭാരം വരുന്ന ട്യൂമർ നീക്കം ചെയ്ത് തിരുവനന്തപുരം കിംസ്ഹെൽത്ത്. ഏകദേശം ഒമ്പത് മാസത്തോളം പ്രായമായ ഗർഭപാത്രത്തിന്റെ വളർച്ചയുള്ള ട്യൂമർ ആണ് മൂന്ന് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആദ്യമായി നഴ്‌സിംഗ് കൗണ്‍സില്‍ അദാലത്ത് സംഘടിപ്പിച്ചു തിരുവനന്തപുരം: നഴ്‌സിംഗ് കൗണ്‍സിലില്‍ ഒരു അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ കാലതാമസമില്ലാതെ നടപടി സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കരുതലായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ തിരുവനന്തപുരം: ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന തൃശൂര്‍ വേലൂര്‍ സ്വദേശിയായ 19 കാരന്‍ സിദ്ധാര്‍ഥിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്.
മന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രികളെ സമയബന്ധിതമായി ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 157 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) നേടിയെടുക്കാനായി.
കൊച്ചി: അപൂർവ്വ ബോൺ ട്യൂമർ ബാധിച്ച് ഒന്നര പതിറ്റാണ്ടുകാലം ദുരിതംപേറിയ ചേർത്തല സ്വദേശിയായ 57കാരന്റെ തുടയെല്ലും മുട്ടും ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. തുടയെല്ലിനെ ഗുരുതരമായി ബാധിച്ചിരുന്ന അപൂർവ ട്യൂമർ വിജയകരമായി നീക്കം ചെയ്തു.
ആകെ 157 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം എല്ലാ ജില്ലകളുടേയും അവലോകന യോഗം ചേര്‍ന്നു തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ചെന്നൈ: പ്രമുഖ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻറ് സെന്ററായ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റി (GGHC) 2 ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.
അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം; മറക്കരുത് മാസ്‌ക് തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.