December 04, 2024

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (390)

വിദ്യാഭ്യാസം

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്തെ ആദിവാസി മേഖലയിൽ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
എൽ ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ഈ മാസം 14 ന് ചൊവ്വാഴ്ച 3.30 ന് 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു.
1400 കോടിയുടെ സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.
വാണിജ്യ മേഖലയിലല അവസരങ്ങൾ വിനിമയാഗിക്കാനാഗ്ഗഹിക്കുന്ന ഗ്രതിഭാശാലികളായ വിദ്യാ൪ഥികൾക്കായി ആ൪വി യൂണിമവഴ്സിറ്റി രുതുതലേുറ സ്കൂൾ ഓഫ് എകമണാേികസ് ആ൯ഡ് ഫിനാ൯സ് കോഴ്സുകൾ ആരംഭിച്ചു.
വൈജ്ഞാനിക മേഖലയിലെ പുതിയ സമ്പത്തുകളെ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്ത് ഘടനയുടെയും പരിവർത്തനത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
തിരു :സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു കോഴ്സുകളുമായി ബന്ധപ്പെട്ട തൊഴില്‍ ശാലകളും പ്രൊഡക്ഷന്‍ യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴില്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തിരു:100 ദിനം-100 പുസ്തകം-പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള കേരള സംഗീത നാടക അക്കാദമിയുടെ ബൃഹത്തായ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളിൽ ആദ്യത്തെ നാല് പുസ്തകങ്ങൾ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അക്കാദമി പുരസ്‌കാര വിതരണ ചടങ്ങിൽ പ്രകാശനം ചെയ്യും. ബിനു.എം പള്ളിപ്പാടിന്റെ ചെങ്ങന്നൂരാതിപ്പാട്ട്, കെ എ ശങ്കരന്റെ ഉത്തരേന്ത്യൻ സംഗീതധാര, ടി എം എബ്രഹാമിന്റെ എൻ എൻ പിള്ള , വി.ഡി പ്രേമപ്രസാദിൻറെ നാടകപ്പാതയിലെ വഴിവിളക്കുകൾ എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുക. അക്കദമി പ്രോഗ്രാം ഓഫീസർ വി.കെ അനിൽകുമാർ പുസ്തക പരിചയം നടത്തും. സംസ്ഥാന സർക്കാറിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമി 100 പുസ്തകങ്ങൾ പുറത്തിറക്കുന്നത്
ഒരു കരിയർ ബ്രേക്ക് എടുക്കുന്നതിന് നിങ്ങളുടെ കാരണങ്ങൾ എന്തുതന്നെയായാലും, വീണ്ടും ജോലിയിലേക്ക് തിരിച്ചു പോവുക എന്നത് എളുപ്പമല്ല. ജോലിക്ക് തിരിച്ചുവരാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക.നിങ്ങൾ എന്ത് ബ്രേക്ക് എടുത്തു, നിങ്ങൾ എന്താണ് ഇത്ര നാൾ ചെയ്തത് എന്തുകൊണ്ടാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്ന് തുടങ്ങിയ ചോദ്യങ്ങൾ തൊഴിലുടമകൾ തീർച്ചയായും ചോദിക്കും.അവർ തന്ത്രപരമായ ചോദ്യങ്ങളല്ല,മറിച്ച് നിങ്ങൾ അവരോട് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾ ചിന്ദിക്കണം. ഏതു തരാം ജോലിയാണ് നിങ്ങൾ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ്. ജോലിയിലേക്ക് മടങ്ങി പോകണം എന്ന് തോന്നുമ്പോൾ തന്നെ ജോലിക്കു അപേക്ഷിക്കാതിരിക്കുക. നിങ്ങളുടെ അടുത്ത തൊഴിൽ സമയം, സ്ഥലം, സെക്ടർ എന്നിവയെക്കുറിച്ച് ചിന്തിക്കുക.മാത്രമല്ല നിങ്ങളുടെ ടോഴിൽ അപേക്ഷയിൽ കാര്യങ്ങൾ വ്യക്തമല്ലെങ്കിലും നിങ്ങൾ എപ്പോൾ വേണമെങ്കിലും ബ്രേക്കെടുത്തു പോയേക്കാം എന്ന് തൊഴിൽ ഉടമയ്ക്ക് തോന്നിയേക്കാം. ജോലിയിലേക്ക് തിരികെ പോകാൻ തയ്യാറാവുക നിങ്ങൾ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാരിയാറിനെയും സെക്ടറിനെയും കുറിച്ച് കൃത്യമായി പഠിക്കുക. ആ മേഖലയിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസിലാക്കുക. മിക്ക ആളുകൾക്കും തിരിച്ചു ജോലിയിലേക്ക് വരൻ തയാറാക്കുമ്പോൾ തടസം സൃഷ്ടിക്കുക,അവരവരുടെ മേഖലയിൽ വന്ന സാങ്കേതിക മാറ്റങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്.അതുകൊണ്ട് നിലവിലുള്ള മാർക്കറ്റ് ട്രെൻഡുകൾ എന്തെല്ലാമാണെന്ന് അറിയുക.ഈ വിവരങ്ങൾ നേടാനുള്ള ഒരു ലളിതമായ മാർഗം വ്യവസായ വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ ബ്ലോഗുകൾ പിന്തുടരുക എന്നതാണ്.ഈ രീതിയിൽ നിങ്ങൾക്ക് ഒരു ചെറിയ പ്രതിദിന കുറിപ്പ് ഉണ്ടാക്കിയെടുക്കാം.അത് നിങ്ങളുടെ അറിവിലേക്ക് കൂട്ടി ചേർക്കാവുന്നതാണ്. നിങ്ങളുടെ സി.വി. തയ്യാറാകുക നിങ്ങളുടെ കരിയൽ ബ്രേക്ക് ഒരു നിശ്ചിത സമയത്തേക്കായിരുന്നെങ്കിൽ ആ സമയം നിങ്ങൾ എന്ത് ചെയ്തു അല്ലെങ്കിൽ എന്ത് കൊണ്ട് കരിയർ ബ്രേക്ക് എടുത്തു എന്ന് സി വിയിൽ വ്യക്തമാക്കുക.കരിയർ ബ്രേക്ക് എടുത്ത സമയത്തു നിങ്ങളുടെ കഴിവുകൾ വളർത്താൻ സഹായകമാകുന്ന എന്തെല്ലാം ചെയ്തു എന്ന് സി വിയിൽ ചേർക്കുക. ഡേറ്റുകളും ജോലിയുടെ വിവരങ്ങളും ഫോക്കസ് ചെയ്യുന്നതിന് പകരം സി വിയിൽ നിങ്ങളുടെ കഴിവുകളെ ഹൈലൈറ് ചെയ്യാൻ ശ്രമിക്കുക. കവർ ലെറ്റർ നിങ്ങൾക്ക് ഒരു കരിയർ ബ്രേക്ക് ഉണ്ടായിരുന്നു എന്ന് ടോഴിലുടമയെ അറിയുക എന്നത് പ്രധാനമാണ്. എന്തിനാണ് കരിയർ ബ്രേക്ക് എടുത്തതെന്നും എന്തിനാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്നും വിശദീകരിക്കുക.നിങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തന്നെയാണ് തിരിച്ചു വരാൻ ആഗ്രഹിക്കുന്നതെങ്കിൽ,നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് പെട്ടന്നു തിരിച്ചു പോകണം എന്ന് പറയുക.നിങ്ങൾ ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോൾ, പുതിയ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്ന് തയ്യാറെടുക്കുക.എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നതെന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുക. അഭിമുഖം കരിയർ ബ്രേക്കിന് ശേഷം നിങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു നേരിടാൻ പോകുന്നത് ഒരു ഇന്റർവ്യൂവിനായി പോകുമ്പോഴാണ്,ആദ്യമായി നിങ്ങൾ കമ്പനിയോട് പ്രതിബദ്ധത കാണിക്കേണ്ടതതാണ്.കരിയർ ബ്രേക്കെടുക്കുക എന്നത് നിങ്ങളുടെ തീരുമാനം അല്ലായിരുന്നെങ്കിൽ അതായതു നിങ്ങൾക്കോ നിങ്ങളുടെ ബന്ധുവിനോ ഏതെങ്കിലും തരത്തിലുള്ള അസുഖം വന്നതാണ് നിങ്ങളുടെ കരിയർ ബ്രേക്കിന് കാരണമെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. ആ സമയം നിങ്ങൾ നിങ്ങളുടെ തൊഴിൽ പരമായ കഴിവുകളെ ഉയർത്താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളെ സഹായിക്കും. അഭിമുഖം നേരിടുമ്പോൾ കരിയർ ബ്രെക്കിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.ചോദ്യങ്ങളെ നിങ്ങളുടെ മുൻ പ്രവർത്തി പരിചയത്തെ കുറിച്ച് സംസാരിക്കുന്ന രീതിയിലേക്ക് വഴി തിരിക്കുക.ഒരുപാട് നാൾ നിങ്ങൾ തൊഴിലിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് പറയുന്നതിന് പകരം നിങ്ങളുടെ പഴയ ജോലി എത്തരത്തിലുള്ളതാണെന്നും നിങ്ങൾ പഴയ ജോലിയിൽ എന്തൊക്കെ ചെയ്തുവെന്നും പറയുക.

തിരു: സംസ്ഥാനം കനത്ത പ്രളയ ഭീഷണി നേരിട്ട ഈ സാഹചര്യത്തിൽ പ്രളയബാധിത മേഖലയിലെ ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 29 ന് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം ഈ മേഖലകളിൽ അ പ്രായോഗികമാണ്. അതുകൊണ്ട് ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശൂർ, വയനാട്, പത്തനംതിട്ട ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ 3 തീയതി വരെ നീട്ടി നൽകണമെന്നും സ്കൂൾ തുറന്നുവരുന്ന കുട്ടികൾക്ക് ഒരുമാസക്കാലം യൂണിഫോം നിർബന്ധമാ ക്കരുതെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ആവശ്യപെടുന്നു. ഈ ആവ ശ്യം ഉന്നയിച്ച് കെ എസ് യു വിദ്യാഭ്യാസ മന്ത്രിക്കും ഡി പി ഐ ക്കും കത്ത് നൽകി .