May 19, 2024

Login to your account

Username *
Password *
Remember Me

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുവാനായി ഇൻഡിവുഡ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് സംഘടിപ്പിച്ചു

വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളെ ആദരിയ്ക്കുവാനായി ഏർപ്പെടുത്തിയ ഇൻഡിവുഡ് എക്സലൻസ് അവാർഡ് വിജയകരമായി സമാപിച്ചു.
സെപ്റ്റംബർ 22 ന് തിരുവനന്തപുരം ഏരീസ് പ്ലകസ് എസ്.എൽ സിനിമാസിൽ വെച്ചാണ് പുരസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചത്
ഹൈദരാബദ്, കൊച്ചി, യുഎഇ, ചെന്നൈ എന്നിവിടങ്ങളിലെ വിജയകരമായ എഡിഷനുകൾക്ക് ശേഷമുള്ള ആറാമത്തെ എഡിഷനായിരുന്നു ഇത്.
പ്രോജക്ട് ഇൻഡിവുഡുമായി ചേർന്ന് സംഘടിപ്പിച്ചതാണ് ഇൻഡീവുഡ് എക്സലൻസ് അവാർഡ്. വിവിധ വിഭാഗങ്ങളിലായി ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ രാജ്യത്തുടനീളമുള്ള സ്കൂളുകളും , അധ്യാപകരും, അഡ്മിനിസ്ട്രേറ്റർമാരും നടത്തിവരുന്ന ശ്രമങ്ങൾ ആദരിക്കാനും അംഗീകരിക്കാനുമുള്ള ആദ്യത്തെ സംരംഭമാണ് വിദ്യാഭ്യാസ മേഖലയിൽ നൽകിവരുന്ന എക്സലൻസ് അവാർഡുകൾ.
കേരളത്തിൽ രണ്ടാം തവണയാണ് ഇത് സംഘടിപ്പിക്കുന്നത്.
ആഗോളതലത്തിൽ കോവിഡ് ഭീതിയെ തുടർന്ന് വിദ്യാഭ്യാസ മേഖല കഠിനമായ ഒരു കാലഘട്ടത്തിലൂടെയാണ് പോയ്കൊണ്ടിരിക്കുന്നത് . സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ഒരു വർഷം കടന്നുപോയി , ഒടുവിൽ സുഗമമായ ഒരു പരിവർത്തനത്തലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്തിചേരുകയും, ഡിജിറ്റൽ വിദ്യാഭ്യാസത്തിൻ്റെ ഒരു പുതിയ തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. പുതിയതും നൂതനവുമായ സാങ്കേതിക വിദ്യകൾ നടപ്പിലാക്കാനും ആ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികളെ സജ്ജരാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർബന്ധിതമായി.
അഞ്ച് പ്രധാന വിഭാഗങ്ങളിലായി ഇരുപത്തിയാറോളം സ്ഥാപനങ്ങളാണ് ഇന്ന് വിജയകരമായ ഈ നേട്ടത്തിന് അർഹരായത്. ഇൻഡിവുഡ് സ്ഥാപകനും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഒ യുമായ ഡോ. സോഹൻ റോയിയുടെ സാന്നിധ്യത്തിൽ പത്തനാപുരം എംഎൽഎയും സിനിമ നടനുമായ കെ.ബി ഗണേഷ് കുമാർ, മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ ഐ എ എസ് ( റിട്ടയേഡ് ) എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.കെജി മുതൽ പന്ത്രണ്ടാം ക്ലാസ് , ഉന്നത വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലെ മികവ് അനുസരിച്ചാണ് അവാർഡുകൾ നൽകിയത്.
ദി ശോഭാ അക്കാദമി , പാലക്കാട്.
മറിയാമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ ഏറം എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്,പാലക്കാട്.
കൈരളി വിദ്യാഭവൻ, തിരുവനന്തപുരം.
സെൻറ് തോമസ് റെസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം.
ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ, വട്ടിയൂർക്കാവ്. തിരുവനന്തപുരം.
ഈശ്വ വിശ്വവിദ്യാലയം, തിരുവനന്തപുരം.
ചിന്മയ വിദ്യാലയം, തൃശ്ശൂർ.
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സ്കൂൾ നെടുമങ്ങാട്, തിരുവനന്തപുരം.
സ്നേഹനിലയം സ്പെഷ്യൽ,എറണാകുളം.
സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടം, തിരുവനന്തപുരം.
ആരോൺ അക്കാദമി,കോഴിക്കോട്.
ജി- ടെക്ക് എജ്യുക്കേഷൻ,തൃശ്ശൂർ.
മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി,തിരുവനന്തപുരം.
സാരാഭായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി,തിരുവനന്തപുരം.
മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം.
കാർമൽ കോളേജ്, തൃശ്ശൂർ.
രാജധാനി ബിസിനസ് സ്കൂൾ,തിരുവനന്തപുരം.
സി ഈ ടി സ്കൂൾ ഓഫ് മാനേജ്മെൻറ്,തിരുവനന്തപുരം.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്,തിരുവനന്തപുരം.
ലീഡ് കോളേജ് ഓഫ് മാനേജ്മെൻറ് പാലക്കാട്.
കോൺസ് പി അക്കാഡമി ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്, തിരുവനന്തപുരം.
കിംസ് കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം.
ഉഷ സ്കൂൾ ഓഫ് അത് ലറ്റ്സ്, കോഴിക്കോട്.
ഓറൽ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് പുരസ്കാര വിജയികൾ
വിദ്യാഭ്യാസ തലത്തിലെ ഡിജിറ്റൽ പരിവർത്തന തന്ത്രങ്ങളെ കുറിച്ചുള്ള ഉത്തേജകവും ആവേശകരവുമായ പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
കോവിഡകോവിഡ് സാഹചര്യങ്ങൾ കാരണം സർക്കാർ അനുശാസിക്കുന്ന എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചായിരുന്നു പരിപാടി .
Rate this item
(0 votes)
Last modified on Sunday, 26 September 2021 04:34
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.