November 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി : ദക്ഷിണാഫ്രിക്കയിൽ ഈ ആഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിക്കായി മോദി വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പോകും.
ദില്ലി: അടുത്ത വർഷം മുതൽ ദില്ലിക്കും ഷാങ്ഹായ്ക്കും ഇടയിൽ നോൺ സ്റ്റോപ്പ് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ദില്ലി-ഷാങ്ഹായ് (പിവിജി) നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുക. ബോയിംഗ് 787-8 വിമാനമാണ് സർവീസ് നടത്തുക.
ദില്ലി: മുൻകൂറായി പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി സുപ്രീംകോടതി തിരിച്ചെടുത്തു. നിർമാണത്തിനു ശേഷം പദ്ധതികൾക്കോ കെട്ടിടങ്ങൾക്കോ പരിസ്ഥിതി അനുമതി നൽകാൻ സർക്കാരിന് അധികാരമില്ലെന്ന വനശക്തി വിധിയാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ ബെഞ്ച് പിൻവലിച്ചത്.
മലയാളത്തില്‍ നിന്നുള്ള അടുത്ത റീ റിലീസ് ആണ് പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ സമ്മര്‍ ഇന്‍ ബത്‍ലഹേം. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്.
മോളിവുഡില്‍ ഹൊറര്‍ ജോണറിന് പുതുകാലത്ത് പുതിയ ഭാവുകത്വം പകര്‍ന്ന സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഭൂതകാലവും തിയറ്ററുകളില്‍ കൈയടി നേടിയ ഭ്രമയുഗത്തിനും ശേഷം അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ഡീയസ് ഈറേ. രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നു എന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആയിരുന്നു.
പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. യു/എ സെൻസർ സർട്ടിഫിക്കറ്റോടെയുള്ള പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യ ഷോര്‍ട് ഫിലിം 'ആരോ' റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഇപ്പോള്‍ മുതല്‍ ചിത്രം കാണാനാകും.
ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മധ്യ പ്രദേശിന് രണ്ട് വിക്കറ്റ് നഷ്ടം. ഇന്‍ഡോര്‍, ഹോര്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 44 എന്ന നിലയിലാണ് മധ്യ പ്രദേശ്. ഹര്‍ഷ് ഗാവ്‌ലി (0), യഷ് ദുബെ (19) എന്നിവരുടെ വിക്കറ്റുകളാണ് മധ്യ പ്രദേശിന് നഷ്ടമായത്. ശ്രീഹരി നായര്‍ക്കാണ് രണ്ട് വിക്കറ്റുകളും.
സ്ബണ്‍: 2026 ഓടെ ലോകകപ്പ് ഫുട്‌ബോളിനോട് വിടപറയുമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാവുന്ന ടൂര്‍ണമെന്റ് റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പായിരിക്കും.
ബാഴ്‌സലോണ: അടുത്തവര്‍ഷത്തെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമിനൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലിയോണല്‍ മെസി. എന്നാല്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമേ ലോകകപ്പില്‍ കളിക്കൂയെന്നും ടീമിന് ബാധ്യതയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു.
Page 1 of 434