September 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
നിങ്ങൾ ഏതു പ്രായക്കാരുമാകട്ടെ, അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ അവസരമുണ്ട്.
പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.
പഴമയുടെ പ്രൗഢിയും കുളിർമയുമേകി കനകക്കുന്നിലെത്തുന്നവർക്ക് കാഴ്ചയുടെ വേറിട്ട അനുഭവം പകർന്നു നൽകുകയാണ്.നാലുകെട്ട് തറവാട്. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കൊട്ടാരത്തിന് സമീപത്തെ മഞ്ചാടി മരചുവട്ടിലാണ് തലയെടുപ്പോടെ ഈ തറവാട് ഒരുക്കിയിരിക്കുന്നത്.
ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ വൈക്കോൽ മെയ്സ് ഗെയിം വൈറൽ ആകുന്നു. ബലമാസികകളിലെ വഴികണ്ടുപിടിക്കാൻ കളിയുടെ ഒരു നിർമിതി യാണ് വൈക്കോൽ മെയ്സ് ഗെയിം. ലക്ഷ്യസ്ഥാനത്തേക്ക് നടന്ന് എത്താൻ ശ്രമിക്കുന്നതിനിടയിൽ കുഴപ്പിക്കുന്ന ഒരുപാട് തെറ്റായ വഴികളും പ്രതിബന്ധങ്ങളും കൊണ്ട് ആശയക്കുഴപ്പം തീർക്കുന്ന പസിൽ കളിയാണ് മെയ്സ്.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു.മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണമെന്നും നവ കേരളസങ്കല്പം പഴയ ഓണസങ്കല്പത്തേക്കാൾ ഐശ്വര്യസമൃദ്ധമായ പുതു കേരളത്തെ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വൈദ്യുത വിളക്കുകൾ സ്വിച്ച് ഓൺ ചെയ്തു ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി തലസ്ഥാന നഗരി.
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്ന് എഡിഷനുകള്‍ വിജയകരമായി നടത്തിയ പശ്ചാത്തലത്തില്‍, യുനെസ്കോ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തേയ്ക്ക് തിരുവനന്തപുരത്തെ തെരഞ്ഞെടുക്കുന്നതിന്, തലസ്ഥാനനഗരത്തിന്റെ സവിശേഷമായ പ്രത്യേകതകള്‍ സംബന്ധിച്ച വിശദമായ ഡോക്യൂമെന്റ്സ് തയ്യാറാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷനാണ് ഇതു സംബന്ധിച്ച് അപേക്ഷ യുനെസ്കോ-യ്ക്ക് സമര്‍പ്പിക്കുന്നത്.
കൗതുകം നിറച്ച് ​ഗോസ്റ്റ് ഹൗസും നാലുകെട്ടും ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ഇത്തവണ നിറയെ സർപ്രൈസുകളാണ്. കനകക്കുന്നിലെ ഗോസ്റ്റ് ഹൗസാണ് മുഖ്യാകർഷണം. പേടിപ്പിക്കുകയും അതേസമയം ത്രസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യവിസ്മയങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. ഒരു പ്രേതസിനിമ ത്രില്ലിൽ കനകക്കുന്നിലെ ഗോസ്റ്റ് ഹൗസ് കണ്ടിറങ്ങാം. ഗോസ്റ്റ് ഹൗസും കണ്ട് അമ്യുസ്മെന്റ് പാർക്കിലെ പി സി കാറിലും തീവണ്ടിയിലും മിനി ജെയ്ന്റ് വീലിലും കറങ്ങാം.
'കെ സ്റ്റോർ' ആക്കുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ . മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെൻ്റർ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
Page 2 of 432