July 01, 2025

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (764)

കൊച്ചി : സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് വെയര്‍ ബ്രാന്‍ഡായ അണ്ടര്‍ ആമറിന്റെ കേരളത്തിലെ ആദ്യ ബ്രാന്‍ഡ് ഹൗസ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കൊച്ചി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായും വീടുകളിലേക്കുമുള്ള ഉപയോഗത്തിനായി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് എച്ച്പി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ സ്മാര്‍ട്ട് പ്രിന്റിംഗ് ആണെന്നതാണ് പുതിയ ശ്രേണിയുടെ പ്രത്യേകത.
വ്യവസായ വകുപ്പിന്റെ 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' എന്ന പദ്ധതി പ്രകാരം സംസ്ഥാന തലത്തില്‍ 5.130 കോടിയുടെ ആഭ്യന്തര നിക്ഷേപവും 2,16,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായതായി ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു.
കൊച്ചി: ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലര്‍ ആയ ക്രോമ വിന്‍റര്‍ സീസണിലേക്കായി ഇലക്ട്രോണിക്, ട്രാവല്‍ ഉത്പന്നങ്ങളില്‍ ആകര്‍ഷണീയമായ ഇളവുകള്‍ പ്രഖ്യാപിച്ചു.
കൊച്ചി: ദല്‍ഹി ആസ്ഥാനമായ ഗൃഹോപകരണ നിര്‍മാതാക്കളായ സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസ് ലിമിറ്റഡിനെ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നു. 660 കോടി രൂപ മൂല്യമുള്ള ഇടപാടില്‍ സണ്‍ഫ്‌ളെയിമിന്റെ 100 ശതമാനം ഓഹരികളും വി-ഗാര്‍ഡിന് സ്വന്തമാകും. അടുത്തമാസം പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.
ന്യൂയോർക്ക് & നോയിഡ: ആഗോള സാങ്കേതിക കമ്പനിയായ HCLTech, ആശയവിനിമയ സേവന ദാതാക്കൾക്കും (CSP) വിശാലമായ സ്വകാര്യ 5G നെറ്റ്‌വർക്ക് സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനും നൽകുന്നതിനുമായി ഇന്റൽ കോർപ്പറേഷൻ മാവെനീർ എന്നിവയുമായി ഒരു പുതിയ സഹകരണം പ്രഖ്യാപിച്ചു.
ചെന്നൈ: ബ്ലൂ കോളർ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടി Matrimony.com അവരുടെ പ്രാദേശിക മാച്ച് മേക്കിംഗ് ആപ്ലിക്കേഷനായ ജോഡിയിൽ കോർപ്പറേറ്റ് സേവനങ്ങൾ ലഭ്യമാക്കി പുറത്തിറക്കി. ഈ മാസം ആദ്യം തമിഴ്‌നാട്ടിലെ കോവിലപ്പതിയിലുള്ള ലോയൽ ടെക്‌സ്റ്റൈൽസിലാണ് ഈ സേവനം ഔദ്യോഗികമായി പുറത്തിറക്കിയത്.
പാലക്കാട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ ആദ്യ ആഡംബര ഹോട്ടലായ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും. സേലം-കൊച്ചി ദേശീയപാതയില്‍ കഞ്ചിക്കോടാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ആക്സിസ് ലോങ് ഡ്യൂറേഷന്‍ പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ ഏഴു മുതല്‍ 21 വരെ നടക്കും. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള താരതമ്യേന കൂടുതല്‍ പലിശ നിരക്കുള്ളതും താരതമ്യേന കുറഞ്ഞ നഷ്ട സാധ്യതയുള്ളതുമായ വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഡെറ്റ് പദ്ധതിയാണിത്.
മുംബൈ: IBA ബാങ്കിംഗ് ടെക്‌നോളജി അവാർഡുകളുടെ 18-ാമത് എഡിഷനിൽ വിവിധ വിഭാഗങ്ങ ളിലായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, 6 അവാർഡുകൾ നേടി. "ബാങ്കിംഗിലെ ഡിജിറ്റൽ ആൻഡ് അനലിറ്റിക്‌സിന്റെ ഭാവി" ആഘോഷിക്കുന്ന ഈ വർഷത്തെ IBA അവാർഡുകൾ, കഴിഞ്ഞ ഒരു വർഷമായി ഉയർന്ന നിലവാരത്തിലുള്ള നൂതനത്വം പ്രകടമാക്കിയ ബാങ്കിംഗ് വ്യവസായത്തിലെ സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും അംഗീകരിച്ചിട്ടുണ്ട്.