December 08, 2024

Login to your account

Username *
Password *
Remember Me

ഇലക്ട്രോണിക്, ട്രാവല്‍ ഉത്പന്നങ്ങളില്‍ ഓഫറുകളുമായി ക്രോമ വിന്‍റര്‍ സീസണ്‍ സെയില്‍

In electronic and travel products  Chroma Winter Season Sale with offers In electronic and travel products Chroma Winter Season Sale with offers
കൊച്ചി: ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലര്‍ ആയ ക്രോമ വിന്‍റര്‍ സീസണിലേക്കായി ഇലക്ട്രോണിക്, ട്രാവല്‍ ഉത്പന്നങ്ങളില്‍ ആകര്‍ഷണീയമായ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ഹോം അപ്ലിയന്‍സസുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, എസികള്‍, പവര്‍ ബാങ്കുകള്‍, എയര്‍ പ്യൂരിഫയറുകള്‍ തുടങ്ങിയവയില്‍ മികച്ച ആനുകൂല്യങ്ങളോടെ എല്ലാ ക്രോമ സ്റ്റോറുകളിലും croma.com ലും ഡിസംബര്‍ എട്ടു മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ക്യാമറ വാങ്ങുന്നതിനെ കൂടുതല്‍ ആഹ്ലാദകരമാക്കുന്ന വിധത്തിലാണ് ഡിഎസ്എല്‍ആര്‍, എംഎല്‍ ക്യാമറകള്‍ വാങ്ങുമ്പോള്‍ ക്രോമ ലെക്സര്‍ മെമ്മറി കാര്‍ഡുകള്‍ക്ക് പത്തു ശതമാനം വരെ ഇളവു നല്‍കുന്നത്. ബാക്ക്പാക്കുകള്‍ക്ക് 70 ശതമാനം വരെ ഉളവും ഇയര്‍ ഫോണുകള്‍ക്ക് 80 ശതമാനം വരെ ഇളവും നെക് പില്ലോകള്‍, ഐ മാസ്ക്കുകള്‍, ട്രാവല്‍ ബാഗുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള യാത്രാ അവശ്യ വസ്തുക്കള്‍ക്ക് അഞ്ചു ശതമാനം വരെ ഇളവും വിന്‍റര്‍ സീസണ്‍ സെയിലിന്‍റെ ഭാഗമായി ക്രോമ നല്‍കുന്നുണ്ട്. 499 രൂപ മുതല്‍ തുടങ്ങുന്ന പവര്‍ ബാങ്കുകളും ട്രാവല്‍ അഡാപ്റ്ററുകളും ലഭ്യമാണ്. ഐസിഐസിഐ ബാങ്കിന്‍റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പത്തു ശതമാനം അധിക ഡിസ്ക്കൗണ്ടും ലഭിക്കും.
എല്ലാ കാലാവസ്ഥയ്ക്കും പറ്റിയ ഹോട്ട് ആന്‍റ് കോള്‍ഡ് എയര്‍ കണ്ടീഷണറുകളില്‍ 45 ശതമാനം വരെയാണ് ഇളവുകള്‍. റൂം ഹീറ്ററുകള്‍ 699 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇന്‍സ്റ്റന്‍റ് ഗീസറുകള്‍ 799 രൂപ മുതലും. ഫിലിപ്സ് എയര്‍ ഫ്രയറുകള്‍ 7599 രൂപ മുതലും കെറ്റിലുകള്‍ 949 രൂപ മുതലും ക്രോമയുടെ കണ്‍വെക്ഷന്‍ മൈക്രോ വേവുകള്‍ 8490 രൂപ മുതലും ലഭ്യമാകും.
വിന്‍ററിലെ മലിനീകരണം ഒഴിവാക്കാന്‍ ഡൈസന്‍റേയും ഫിലിപ്സിന്‍റേയും എയര്‍ പ്യൂരിഫയറുകള്‍ 27,900 രൂപയിലും 19,990 രൂപയിലും ആണു ലഭ്യമാക്കുന്നത്. 7,999 രൂപ മുതലുള്ള തുടക്ക ശ്രേണിയിലെ എയര്‍ പ്യൂരിഫയറുകളും ഉണ്ട്. ഗ്രൂമിങ് കിറ്റുകളില്‍ 60 ശതമാനം വരെ ഇളവ്, ഡ്രയറുകളില്‍ 53 ശതമാനം വരെ ഇളവ് തുടങ്ങിയവയുമായി എല്ലാ ഉപഭോക്താക്കളേയും ഈ സീസണില്‍ മികച്ച രീതിയില്‍ ആകര്‍ഷകമായി നിര്‍ത്താന്‍ ക്രോമ ശ്രമിക്കുകയാണ്.
ട്രാവല്‍ എസ്സന്‍ഷ്യലുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഡിസംബര്‍ 18 വരേയും വിന്‍റര്‍ എസ്സന്‍ഷ്യലുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഡിസംബര്‍ 16 വരേയും തുടരും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.