October 16, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

ന്യൂഡൽഹി/ഹൈദരാബാദ്: വ്യാവസായിക ഉപഭോക്താക്കൾക്ക് കാർബൺ രഹിത വൈദ്യുതി എത്തിക്കുന്നതിന് 1500 മെഗാവാട്ട് സംഭരണ ശേഷിക്കായി സെറെൻറ്റിക്ക റിന്യൂവബിൾസ് ഗ്രീൻകോ ഗ്രൂപ്പുമായി പങ്കാളികളാകുന്നു.
കൊച്ചി: സിഎൻജി സെഗ്‌മെന്റിലേക്കുള്ള ചുവടുവയ്പുമായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം). ടൊയോട്ട ഗ്ലാൻസയിലും അർബൻ ക്രൂയിസർ ഹൈറൈഡർ മോഡൽ ലൈനപ്പിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് ഓപ്ഷനുകൾ നൽകുകയാണ് കമ്പനി.
കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് വീട്ടിലെ സുരക്ഷയും അത് നടപ്പിലാക്കലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗോദ്‌റെജ്‌ സെക്യൂരിറ്റി നടത്തിയ 'ഡീക്കോഡിങ് സേഫ് ആന്‍ഡ് സൗണ്ട്: ഇന്‍ ദി ഇന്ത്യന്‍ കോണ്‍ടെക്സ്റ്റ്' എന്ന പഠനത്തില്‍, ആളുകള്‍ വീട്ടിലുള്ള പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നതിന് ഗാഡ്‌ജറ്റുകളെ ആശ്രയിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇരട്ടിയായി ഉയര്‍ന്നെന്ന് കണ്ടെത്തി.
മുംബൈ: ഇന്ത്യ 2.0  പദ്ധതിയുടെ വിജയത്തിലൂടെ സ്കോഡ കാറുകൾ  ഏറ്റവും കൂടുതൽ വിൽക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയത് ആഘോഷിക്കുകയാണ്  കമ്പനി.
ഓരോ ഓര്‍ഡറിലും രാജ്യത്തിന് സൗജന്യ ടാക്കോ വാഗ്ദാനം ചെയ്യുന്നു കൊച്ചി : ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, 'ഇന്ത്യ വിന്‍സ്, യു വിന്‍' ഓഫറിലൂടെ ഇന്ത്യയുടെ സെമിഫൈനലിലേക്കുള്ള മുന്നേറ്റം ആഘോഷിക്കുന്നു.
കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും ചെറുകിട സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനും വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കൊച്ചി: ഫെഡറൽ ബാങ്കിന്റെ പതിമൂന്നാമത് ലീഗൽ ഓഫീസേഴ്സ് കോൺഫറൻസ് എറണാകുളത്ത് ഹോട്ടൽ കാസിനോയിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
മുംബൈ: എൽഐസി മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ യൂണിയൻ ബാങ്ക് ശാഖകൾ വഴി വിതരണം ചെയ്യുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എൽഐസി മ്യൂച്വൽ ഫണ്ടുമായി കരാർ ഒപ്പിട്ടു.
രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് ഇന്ത്യയിലെ ഇരുപതു ലക്ഷം എന്ന മാന്ത്രികസംഖ്യയിലെ കാർ പിറന്നത് ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രിമിയം കാർ നിർമ്മാതാക്കളിൽ പ്രമുഖരായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയിരിക്കുന്നു.
കൊച്ചി: രാജ്യത്ത മുന്നിര കെട്ടിട നിര്‍മ്മാണോപകരണ കമ്പനിയായ പര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് യുപിവിസി വിഭാഗത്തിന്‍റെ വളര്‍ച്ചാ പദ്ധതി പുറത്തിറക്കി. ഇതിന്‍റെ ഭാഗമായി തെലങ്കാന ബാച്ചുപള്ളിയില്‍ പുതിയ പ്രൊഡക്ഷന് യൂണിറ്റ് ആരംഭിച്ചു. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ യുപിവിസി ബ്രാന്‍ഡുകളായ അപര്‍ണ വെന്‍സ്റ്റെര്‍, ഒകോടെക് എന്നിവയ്ക്ക് ആവശ്യമായ യുപിവിസികളും, വിന്‍ഡോ, ഡോര്‍ സംവിധാനങ്ങളും ഈ നിര്‍മാണ യൂണിറ്റില്‍ നിര്‍മ്മിക്കും. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ മൊത്തം യുപിവിസി പ്രൊഫൈല്‍ ഉല്‍പ്പാദന ശേഷി 50 ശതമാനത്തിലേറെ കൂട്ടാനും, മൊത്തം ശേഷി പ്രതിമാസം 450 ടണ്ണില്‍ നിന്ന് 700 ടണ്ണായി ഉയര്‍ത്താനും പുതിയ പ്രൊഡക്ഷന്‍ യൂണിറ്റിലൂടെ സാധിക്കും. ഒകോടെക്, അപര്‍ണ വെന്‍സ്റ്റെര്‍ എന്നീ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പ് ശൃംഖല 50 ശതമാനം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2021ല്‍ 17% വളര്‍ച്ചാ നിരക്ക് നിര്‍മ്മാ വ്യവസായം രേഖപ്പെടുത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാ സാമഗ്രി മേഖലയും സമാനമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെന്ന് ഡയറക്ടര്‍ -ടെക്നിക്കല്‍ ടി. ചന്ദ്രശേഖര്‍ പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യ നിക്ഷേപത്തിലും റിയല്‍ എസ്റ്റേറ്റ് വാങ്ങലിലും ഉയര്‍ച്ച തുടരുന്നതിനാല്‍ രണ്ട് വ്യവസായങ്ങളും അതിന്‍റെ വലിയ മുന്നേറ്റം തുടരും. വിന്‍ഡോ, ഡോര്‍ സംവിധാനങ്ങള്‍ക്കായി വളരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.