April 26, 2024

Login to your account

Username *
Password *
Remember Me

നിക്ഷേപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തിറക്കി ആക്സിസ് മൈ ഇന്ത്യ

Axis My India has released a report related to investment Axis My India has released a report related to investment
കൊച്ചി: രാജ്യത്തെ ഒന്നാംനിര നഗരങ്ങളിലെ (മെട്രോ ഒഴികെ) നിക്ഷേപകര്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് സ്വര്‍ണത്തെയാണോ? ഏറ്റവും വിശ്വാസ്യതയുള്ള നിക്ഷേപമായി സ്വര്‍ണത്തെ അവര്‍ കരുതുന്നുണ്ടോ?
പ്രമുഖ ഉപഭോക്തൃ ഡാറ്റാ ഇന്‍റലിജന്‍സ് കമ്പനിയായ ആക്സിസ് മൈ ഇന്ത്യ പുറത്തിറക്കിയ നിക്ഷേപ ശീല റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ ഒന്നാം നിര നഗരങ്ങളിലെ 50 ശതമാനം നിക്ഷേപകരും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. ഇവരില്‍ 36 ശതമാനം പേര്‍ ധരിക്കുവാനുള്ള ആഭരണമെന്നതിനേക്കാള്‍ നിക്ഷേപാസ്തിയെന്ന നിലയിലാണ് സ്വര്‍ണത്തെ തെരഞ്ഞൈടുത്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളില്‍ 65 ശതമാനവും നിക്ഷേപത്തിനായി സ്വര്‍ണം തെരഞ്ഞെടുക്കുമ്പോള്‍ 41 ശതമാനം പുരുഷന്മാരാണ് സ്വര്‍ണം വാങ്ങുന്നത്.
രാജ്യത്തെ ജനസംഖ്യയില്‍ 65 ശതമാനം നിക്ഷേപം നടത്തുന്നവരാണ്. മെട്രോയില്‍ 74 ശതമാനം പേരും ഒന്നാം നിര നഗരങ്ങളില്‍ 66 ശതമാനവും രണ്ടാംനിര നഗരങ്ങളില്‍ 51 ശതമാനവും ഏതെങ്കിലും ആസ്തിയില്‍ നിക്ഷേപം നടത്തുന്നവരാണ്. കുടുംബത്തിന്‍റേയും കുട്ടികളുടേയും സുരക്ഷിതത്വമെന്ന ലക്ഷ്യമാണ് നിക്ഷേപത്തിന്‍റെ പ്രചോദനം. മെട്രോയില്‍ ഇത് 58 ശതമാനവും ഒന്നും രണ്ടും നിര നഗരങ്ങളില്‍ 40 ശതമാനം വീതവുമാണ്. ലാഭത്തിനു രണ്ടാം സ്ഥാനമേ അവര്‍ നല്‍കുന്നുള്ളു.
മെട്രോ നഗരങ്ങളിലെ 53 ശതമാനം സ്വര്‍ണത്തിനു നിക്ഷേപത്തില്‍ ആദ്യ സ്ഥാനം നല്‍കുന്നു. രണ്ടാം സ്ഥാനം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനാണ്. 41 ശതമാനം. ഒന്നാം നിര നഗരങ്ങളില്‍ 50 ശതമാനത്തിനും സ്വര്‍ണനിക്ഷേപമുണ്ട്. മ്യൂച്വല്‍ ഫണ്ടില്‍ 46 ശതമാനവും സ്ഥിരനിക്ഷേപത്തില്‍ 37 ശതമാനവും നിക്ഷേപം നടത്തിയിരിക്കുന്നു.
രാജ്യത്തിന്‍റെ പൊതുവേയുള്ള നിക്ഷേപ സമീപനം സ്വര്‍ണം, മ്യൂച്വല്‍ ഫണ്ടുകള്‍, സ്ഥിരനിക്ഷേപം എന്നിങ്ങനെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡിജിറ്റല്‍ രീതിയിലുള്ള നിക്ഷേപം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നു റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ 24 ശതമാനം പേര്‍ ഏതെങ്കിലും രീതിയിലുള്ള ഡിജിറ്റല്‍ നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. ഡിജിറ്റല്‍ നിക്ഷേപത്തില്‍ 50 ശതമാനവും മ്യൂച്വല്‍ഫണ്ടിലാണ്. ഓഹരിയില്‍ 40 ശതമാനവും 35 ശതമാനം സ്വര്‍ണത്തിലുമാണ്. ക്രിപ്റ്റോ കറന്‍സിയില്‍ 10 ശതമാനം നിക്ഷേപമുണ്ട്. പുരുഷന്മാരാണ് ഡിജിറ്റല്‍ നിക്ഷേപം കൂടുതലായി നടത്തുന്നത്. 28 ശതമാനം. സ്ത്രീ നിക്ഷേപകരില്‍ 19 ശതമാനം ഡിജിറ്റല്‍ രീതിയില്‍ നിക്ഷേപം നടത്തുന്നു. ഡിജിറ്റല്‍ രീതിയിലുള്ള സ്വര്‍ണനിക്ഷേപത്തോടും താല്‍പ്പര്യം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 35-44 വയസിനിടയിലുള്ള നിക്ഷേപകരില്‍ 46 ശതമാനവും ഡിജിറ്റല്‍ രീതിയിലാണ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
"രാജ്യത്തെ ഒന്നാം നിര നഗരങ്ങളിലെ വലിയൊരു പങ്കു നിക്ഷേപകരും സ്വര്‍ണനിക്ഷേപത്തോട് ആഭിമുഖ്യമുള്ളവരാണെന്നു മാത്രമല്ല, ഡിജിറ്റല്‍ രീതിയിലുള്ള നിക്ഷേപത്തെക്കുറിച്ച് അവബോധമുള്ളവരുമാണ്. ഗവണ്‍മെന്‍റ് പിന്തുണയുള്ള കമ്പനികളില്‍, ഒന്നും രണ്ടും നിര നഗരങ്ങളിലെ നിക്ഷേപകരുടെ വിശ്വാസ്യത ഘടകം വളരെ ഉയര്‍ന്നതാണ്. മറ്റു രീതികളില്‍ നിക്ഷേപം നടത്തുന്ന അതേ പ്രചോദനമാണ് ഡിജിറ്റല്‍ രീതിയിലുള്ളത്. അതുകൊണ്ടുതന്നെ നിക്ഷേപമേഖലയില്‍ ഡിജിറ്റല്‍ ഇടപെടലിനു വലിയ സാധ്യതയാണ് ഉള്ളത്.", റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് ആക്സിസ് മൈ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത പറഞ്ഞു.
ബംഗളൂരൂ,ഹൈദരാബാദ്, പൂന, അഹമ്മദാബാദ്, നോയിഡ, ജയപ്പൂര്‍ എന്നീ ഒന്നാം നിര നഗരങ്ങളും മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോനഗരങ്ങളും ചണ്ഡീഗഡ്, വിശാഖ് പട്ടണം, കോയമ്പത്തൂര്‍, ഗുര്‍ഗോണ്‍ ലുധിയാന എന്നീ രണ്ടാം നിര നഗരങ്ങളുമാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. 5000പേരെയാണ് ആക്സിസ് മൈ ഇന്ത്യ സര്‍വേ നടത്തിയത്. ഇതില്‍ 52 ശതമാനം പേര്‍ പുരുഷന്മാരും 48 ശതമാനം സ്ത്രീകളുമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.