November 03, 2024

Login to your account

Username *
Password *
Remember Me

മിയ ബൈ തനിഷ്കിന്‍റെ കൊച്ചിയിലെ ആദ്യ ഗ്രാന്‍റ് സ്റ്റോര്‍ തുറന്നു

Mia by Tanishkin's first grand store opened in Kochi Mia by Tanishkin's first grand store opened in Kochi
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ആഭരണ ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്ക് കൊച്ചിയിലെ തങ്ങളുടെ ആദ്യ ഗ്രാന്‍റ് സ്റ്റോറിനു തുടക്കം കുറിച്ചു. എറണാകുളം ഇടപ്പിള്ളി ജങ്ഷനിലെ ലുലു ഇന്‍റര്‍നാഷണല്‍ ഷോപിങ് മാളിന്‍റെ രണ്ടാം നിലയില്‍ എസ് 55 -ലാണ് മിയ ബൈ തനിഷ്കിന്‍റെ പുതിയ ഷോറൂം. മിയ ബൈ തനിഷ്കിന്‍റെ ബിസിനസ് മേധാവി ശ്യാമള രമണനും മിയ ബൈ തനിഷ്ക് സെയില്‍സ് ആന്‍റ് റീട്ടെയില്‍ ഹെഡ് രാജീവ് മേനോനും ചേര്‍ന്ന് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.
വിപുലമായ ട്രെന്‍ഡി, സമകാലിക 14 കാരറ്റ്, 18 കാരറ്റ് ആഭരണ ഡിസൈനുകളുമായി 922 ചതുരശ്ര അടിയിലാണ് മിയ ബൈ തനിഷ്കിന്‍റെ പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ വര്‍ണക്കല്ലുകളിലും തിളങ്ങുന്ന വജ്രത്തിലും തുടിക്കുന്ന സ്വര്‍ണത്തിലും മിന്നുന്ന വെള്ളിയിലുമെല്ലാമായി മിയയുടെ ഏറ്റവും ഗംഭീരമായ ആഭരണങ്ങളാണ് ഇവിടെയുള്ളത്. സ്റ്റഡുകള്‍, മോതിരങ്ങള്‍, ബ്രെയ്സ് ലെറ്റുകള്‍, കമ്മലുകള്‍, പെന്‍ഡന്‍റുകള്‍, മാലകള്‍, മംഗല്യസൂത്രങ്ങള്‍, നാണയങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ ആകര്‍ഷകമായ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. ഓരോ ദിവസത്തിനും ഓരോ അവസരത്തിനും അനുയോജ്യമായ എന്തെങ്കിലും മിയ ബൈ തനിഷ്കില്‍ ഉണ്ടാകും.
കൊച്ചിയില്‍ തങ്ങളുടെ ആദ്യ മിയ സ്റ്റോര്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് മിയ ബൈ തനിഷ്കിന്‍റെ ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു. പ്രത്യേകമായ ആഭരണ ഷോപിങ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ തങ്ങള്‍ തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ സ്റ്റോര്‍ ഫാഷനബിളും തൃപ്തികരവുമായ ആഭരണശേഖരങ്ങള്‍ നല്‍കി തന്‍റെ സവിശേഷതകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഓരോ വനിതയുടേയും ആവശ്യങ്ങള്‍ നിറവേറ്റും. നഗരത്തിലെ മിയയുടെ ആദ്യ എക്സ്ക്ലൂസീവ് റീട്ടെയില്‍ കേന്ദ്രത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമകാലിക ആഭരണ ശേഖരങ്ങള്‍ ഒരു കുടക്കീഴിലില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. സ്റ്റൈലിഷ് ജുവല്ലറിയുടെ കാര്യത്തില്‍ ആ പ്രതിബദ്ധത നിറവേറ്റാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടരുമെന്നും ശ്യാമള രമണന്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.