December 08, 2024

Login to your account

Username *
Password *
Remember Me

പ്രതിദിനം ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് ഓഫറുമായി ഗോദ്‌റെജ്‌ ആൻഡ് ബോയ്സ്

Godrej and Boyce with Rs 1 lakh cash prize offer per day Godrej and Boyce with Rs 1 lakh cash prize offer per day
കൊച്ചി: ഈ വർഷം 125ാം വാർഷികം ആഘോഷിക്കുന്ന ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആൻഡ് ബോയ്സ് ദിവസവും നറുക്കെടുപ്പിലൂടെ 125 പേർക്ക് ഒരു ലക്ഷം രൂപ വരെ നേടാനുള്ള അവസരമൊരുക്കുന്നു. എല്ലാ ഉത്സവ സീസണിലും ഗോദ്റെജ് ആൻഡ് ബോയ്സിന് കീഴിലുള്ള ഗോദ്റെജ് അപ്ലയൻസസ്, ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസ്, ഗോദ്റെജ് ലോക്ക് തുടങ്ങിയ എല്ലാ ബ്രാൻഡുകളും ആകർഷകമായ വിലക്കിഴിവ്, ക്യാഷ് ബാക്ക് തുടങ്ങി വിവിധ ഓഫറുകൾ ഉപയോക്താക്കൾക്ക് സമ്മാനിക്കാറുണ്ട്.
മഹാമാരിയ്ക്ക് ശേഷം വിപണികൾ സജീവമായതോടെ ഈ ഉത്സവ സീസണിൽ പരമ്പരാഗതമായ ആവേശം വിപണികളിലേക്ക് തിരിച്ചെത്തുന്നതാണ് കാണുന്നതെന്നും 125ാം വാർഷികത്തിൽ തങ്ങളുടെ ആഘോഷം ഉപയോക്താക്കളിലേക്കും പകരാനാണ് ഈ ഓഫറിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും ഗോദ്റെജ് ആൻഡ് ബോയ്സ് സീനിയർ വൈസ് പ്രസിഡന്റും ബ്രാൻഡ്, സ്ട്രാറ്റജിക് ഇൻസൈറ്റ്സ് മേധാവിയുമായ മെഹർനോഷ് പിതവല്ല പറഞ്ഞു.
വാങ്ങിയ ഉൽപന്നങ്ങളുടെ വിവരങ്ങൾ https://www.godrej.com/125-lucky-draw എന്ന വെബ്സൈറ്റിലൂടെ നൽകി നറുക്കെടുപ്പിൽ പങ്കെടുക്കാം. ദിവസവും രാത്രി 8 മണിക്ക് വിജയികളുടെ പേരുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓഫർ ഈ മാസം 25 വരെയാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https://www.godrej.com/125-lucky-draw എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.