April 26, 2024

Login to your account

Username *
Password *
Remember Me

അക്രീറ്റ് ഹൈ ടെക് സൊല്യൂഷന്‍സ് സ്വന്തമാക്കി യു.എസ്.ടി; ഡിജിറ്റല്‍ പ്രോഡക്ട് എൻജിനിയറിംഗ് മേഖലകളില്‍ കൂടുതല്‍ കരുത്ത് പകരും

UST acquires Acrete High Tech Solutions; It will further strengthen the field of digital product engineering UST acquires Acrete High Tech Solutions; It will further strengthen the field of digital product engineering
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി , ഹൈടെക്, സെമി കണ്ടക്ടര്‍, നെറ്റ്‌വര്‍ക്കിംഗ് എന്നീ മേഖലകളില്‍ എന്‍ജിനിയറിംഗ് , ഐ.ടി സേവനങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടിംഗ് ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ അക്രീറ്റ് ഹൈ ടെക് സൊല്യൂഷന്‍സിനെ ഏറ്റെടുത്തു. പ്രോഡക്ട് എന്‍ജിനിയറിംഗ് രംഗത്തെ മുന്‍നിര സ്ഥാപനമായ യു.എസ് ടി യുടെ ഈ ഏറ്റെടുക്കൽ കമ്പനിയുടെ കൂടുതല്‍ കരുത്ത് പകരും.
ഇത്തരത്തിലുള്ള ഏറ്റെടുക്കലുകളിലൂടെയും തന്ത്രപ്രധാനമായ നിക്ഷേപങ്ങളിലൂടെയും ഡിജിറ്റല്‍ വ്യവസായ മേഖലയില്‍ കമ്പനി വളര്‍ച്ചയുടെ ജൈത്രയാത്ര തുടരുകയാണ്. പുതുമയുള്ള സംവിധാനങ്ങളിലൂടെയും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുളള തത്വസംഹിതകളിലൂടെയും യു.എസ്.ടി മികച്ച വളര്‍ച്ചാ നിരക്കാണ് നേടിയിരിക്കുന്നത്.
യു.എസ്.ടിയുടെ അതിസൂക്ഷ്മമായ ഡിജിറ്റല്‍ പ്രോഡക്ട് എന്‍ജിനിയറിംഗ് മേഖലയിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഈ ഏറ്റെടുക്കല്‍ ഏറെ സഹായിക്കുമെന്നും കമ്പനിയുടെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സുനില്‍ കാഞ്ചി വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഇരു കമ്പനികളും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള നടപടികള്‍ക്ക് സഹായകമായ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ സാന്താക്ലാര ആസ്ഥാനമാക്കി സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗത്താണ് അക്രീറ്റ് ഹൈ ടെക് സൊല്യൂഷന്‍സ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ന്യൂഡല്‍ഹി, ഗുഡ്ഗാവ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും സിങ്കപ്പൂരിലും കമ്പനിക്ക് ഓഫീസുകളുണ്ട്. യു.എസ്.ടി അക്രീറ്റ് ഏറ്റെടുത്തതോടെ രണ്ട് കമ്പനികളുടെയും ശക്തിയും വിഭവങ്ങളും സംയോജിപ്പിച്ച് വിപുലമായ തോതി്ല്‍ ഐ.ടി മേഖലയിലും പ്രോഡക്ട് എന്‍ജിനിയറിംഗ് രംഗത്തും മികച്ച സേവനം കാഴ്ച വെയ്ക്കാന്‍ കഴിയും.
അവയില്‍ ചിലത് ഇതാണ്:
എന്‍ജിനിയറിംഗ് സേവനങ്ങള്‍: മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഡിസൈന്‍, മാനുഫാക്ച്ചറിംഗ് എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ - ഇലക്‌ട്രോണിക്ക് സേവനങ്ങള്‍, സപ്ലൈ ചെയിന്‍ മാനേജമെന്റും മറ്റ് പ്രവര്‍ത്തനങ്ങളും.
ഐ.ടി സേവനങ്ങള്‍: എസ്.എ.പി സി.സി, എസ്.എ.പി സി.ആര്‍.എം, മൊബിലിറ്റി, നെറ്റ്്‌വര്‍ക്ക് സുരക്ഷ, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ , സോഫ്റ്റ് വെയര്‍ എന്‍ജിനിയറിംഗ്.
അക്രീറ്റിലെ ഉയര്‍ന്ന നിലവാരമുള്ള പരിചയ സമ്പന്നരായ എന്‍ജിനിയര്‍മാരുടേയും സാങ്കേതിക വിദഗ്ധരുടേയും ആഗോളനിലവാരത്തിലുള്ള വിപുലമായ സാങ്കേതിക വിദ്യയും എന്‍ജിനിയറിംഗ് വൈദഗ്ധ്യവും യു.എസ് ടിയുടെ നിലവിലുള്ള ആഗോളശേഷിക്ക് ഏറെ സഹായകരമായിരിക്കുമെന്ന് യു.എസ്.ടി വൈസ്സെ പ്രസിഡന്റും സെമികണ്ടക്ടര്‍ മേധാവിയുമായ ഗില്‍റോയ് മാത്യൂ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഇരു കമ്പനികളുടേയും ഡിജിറ്റല്‍ പ്രയാണത്തെ ഇത് ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസ്.ടിയെ പോലെയുള്ള ദ്രുതവേഗത്തില്‍ വളരുന്ന ഒരാഗോള സ്ഥാപനത്തിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് അക്രീറ്റ് ഹൈ ടെക് സൊല്യൂഷന്‍സ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് മിനോച്ച പറഞ്ഞു. ഐ.ടി, എന്‍ജിനിയറിംഗ് മേഖലകളിലെ മികവുകളിലൂടെ ഞങ്ങള്‍ കൈവരിച്ച നേട്ടങ്ങളെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് വ്യവസായ മേഖലയെ പ്രാപ്തരാക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു.എസ്.ടി എന്ന കുടയ്ക്ക് കീഴില്‍ നെറ്റ്‌വര്‍ക്കിംഗ്, സെമി കണ്ടക്ടര്‍ മേഖലകളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സഞ്ജയ് മിനോച്ച വെളിപ്പെടുത്തി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.