September 18, 2025

Login to your account

Username *
Password *
Remember Me

മൈക്രോ വീഡിയോ ആപ്പുമായി കൊച്ചിക്കാരായ അച്ഛനും മകളും

noo-gah app noo-gah app
മലയാളികള്‍ നിര്‍മ്മിക്കുന്ന ആദ്യ സമൂഹ മാധ്യമമായി മൈക്രോ വീഡിയോ പ്ലാറ്റ്‌ഫോം നൂ-ഗാ!
കൊച്ചി: മൈക്രോ വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി നൂ-ഗാ! എന്ന സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് കൊച്ചി സ്വദേശികളായ സഞ്ജയ് വേലായുധനും മകളും നിഫ്റ്റിയിലെ വിദ്യാര്‍ഥിനിയുമായ നക്ഷത്രയും. പ്രസക്തമുള്ള ഏതു വിഷയവും രണ്ട് മിനിറ്റില്‍ കവിയാത്ത വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നൂ-ഗാ! ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ നിവാസികളായ അച്ഛന്റെയും മകളുടെയും ദീര്‍ഘ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് നൂ-ഗാ!.
'ഉപകര്‍ത്താക്കള്‍ക്ക് നിര്‍ഭയത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂ-ഗാ! ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂ-ഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.' നൂ-ഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധന്‍ പറഞ്ഞു. 'പുതു തലമുറയക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂ-ഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാല്‍ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂ-ഗായുടെ മറ്റൊരു അമരക്കാരിയായ നക്ഷത്ര വിശ്വസിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുടെ നിലവാരവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നൂ-ഗാ! അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറില്‍ നിന്നോ നൂ-ഗാ!, ഉപകര്‍ത്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തി വിവരങ്ങള്‍ നല്‍കിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താല്‍ ആപ്പ് ഉപയോഗിച്ച് തുടങ്ങാം. മറ്റുള്ളവര്‍ പങ്ക് വെയ്ക്കുന്ന വീഡിയോകള്‍ക്ക് വീഡിയോ രൂപത്തില്‍ തന്നെ കമന്റുകള്‍ രേഖപ്പെടുത്താമെന്നതും നൂ-ഗായുടെ വ്യത്യസ്ഥതയാണ്. ഇതിലൂടെ വ്യാജ ഐഡികളും മോശം രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കും വലിയ രീതിയില്‍ തടയിടാന്‍ കഴിയുമെന്നാണ് നൂ-ഗായുടെ പിന്നണിയിലുള്ളവര്‍ വിശ്വസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.noogah.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:08
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 58 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...