May 13, 2025

Login to your account

Username *
Password *
Remember Me
തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും മെട്രൊ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണനെ അനുസ്മരിച്ചു.മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി. സന്തോഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിപ്പറക്കും.
നിയമസഭാ സാമാജികനായി 51 വർഷം പിന്നിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ. എം ബഷീർ ആദരിച്ചു. ബുധനാഴ്ച രാവിലെ ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വസതിയിൽ എത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്.
സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർ ഒളിവിലാണ്. കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ 2375.53 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതിൽ ഉയർന്നു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഏഴ് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലേർട്ട് ഉള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നലെ (02 ഓഗസ്റ്റ്) ആറു പേർ മരിച്ചു. 23 വീടുകൾ പൂർണമായും 71 വീടുകൾക്കു ഭാഗീകമായും തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് മെസേജ് വന്നത്.