March 22, 2023

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1640)

2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാരും തൊഴിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കണമെന്ന് കമ്മിഷണർ.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീപിടിത്തം മൂലമുള്ള പൊള്ളലേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം.
തിരുവനന്തപുരം; കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബോര്‍ഡ് നീക്കി ഡോക്ടര്‍ ആശുപത്രിയുടെ സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബോര്‍ഡ് നീക്കി ഡോക്ടര്‍. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലാണ് സംഭവം.
എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്‌കീപ്പിംഗിന് പ്രത്യേക വിഭാഗം: മന്ത്രി വീണാ ജോര്‍ജ് സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടെ യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.
* പൊങ്കാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് ചെലവിടുന്നത് 8.40 കോടി മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
തിരുവനന്തപുരം: ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 80 ലക്ഷത്തോളം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം:കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം സെപ്തംബർ മാസത്തിന് മുമ്പായി പൂർണമായും ഓൺലൈൻ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങൾക്കു നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Page 4 of 118