March 16, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്‍റെ എതിരാളികള്‍. രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റൺസെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു.
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്‍റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. കുറ്റിക്കോല്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച എട്ട് ക്ലാസ് മുറികളുടെയും അസംബ്ലി ഹാളിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ അക്കാദമിക് മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. പാഠ്യപദ്ധതി, പാഠപുസ്തക പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ മാത്രം ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് നാം തിരിച്ചറിയണം. ക്ലാസ് മുറികളില്‍ ഈ പരിഷ്‌കാരങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികള്‍, കൈറ്റിന്റെ ഡിജിറ്റയ്‌സേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ആമുഖം എന്നിവയിലൂടെ, മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ പുരോഗതികള്‍ നാം കണ്ടിട്ടുണ്ട്. 2016 ല്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും വന്‍ മുന്നേറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിക്ഷേപം വ്യാപക പുരോഗതി സൃഷ്ടിച്ചു. എന്നാല്‍ അക്കാദമിക് മികവില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിദ്യാഭ്യാസ രംഗത്ത് ഒരു സുസ്ഥിരമായ പാത സൃഷ്ടിക്കാന്‍ കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടരും. വിഷയ മിനിമം പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇത് ഒരു സമഗ്രവും ശാസ്ത്രീയവുമായ വിദ്യാഭ്യാസവ്യവസ്ഥ സൃഷ്ടിക്കാന്‍ അവിശ്രമമായ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്,' മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, കാസര്‍കോട് ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.എന്‍ സരിത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.സവിത, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, പി.ഗോപാലന്‍ മാസ്റ്റര്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ബാലന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.മാധവന്‍, അശ്വതി അജികുമാര്‍, ശാന്ത പയ്യങ്ങാനം, വിവിധ സംഘടനാ-വ്യാപാരി വ്യവസായി പ്രതിനിധികളായ സി.രാമചന്ദ്രന്‍, കെ.തമ്പാന്‍, കെ.ബാലകൃഷ്ണന്‍, ദിലീപ് പള്ളഞ്ചി, കെ ദാമോദരന്‍ എം.കുഞ്ഞമ്പു, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പി.ഗോപിനാഥന്‍, ജി.എച്ച്.എസ് കുറ്റിക്കോല്‍ എസ്.എം.സി ചെയര്‍മാന്‍ സി.ബാലകൃഷ്ണന്‍, എം.പി.ടി.എ പ്രസിഡന്റ് ജി.രാഗിണി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വിനോദ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് രതീഷ്.എസ്, സ്‌കൂള്‍ ലീഡര്‍ പി.ഗോകുല്‍കൃഷ്ണ എന്നിവര്‍ സംസാരിച്ച പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്,ജി.രാജേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.എസ് സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
അരിയാഹാരം മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണെന്നതിന് യാതൊരു സംശയം വേണ്ട. പ്രഭാതഭക്ഷണത്തിന് മിക്ക വീടുകളിലെയും പ്രധാന വിഭവങ്ങളെന്ന് പറയുന്നത് ദോശയോ ഇഡ്ഡലിയോ അല്ലെങ്കിൽ പുട്ട് ഒക്കെയാണ്. എന്നാൽ ഇപ്പോൾ കേരളീയർക്ക് അരിയാഹാരത്തോടുള്ള താൽപര്യം കുറഞ്ഞിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2011 -12 ൽ കേരളത്തിലെ ​ഗ്രാമീണ പ്രദേശത്ത് അരി ഉപഭോഗം പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു. 2022- 23 ൽ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിൽ വ്യക്തമാക്കുന്നു.
കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു. സർവകലാശാലകളിൽ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കോളജ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സെന്റ് തെരേസാസ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. എഞ്ചിനിയറിങ് കോളജ് വിഭാഗത്തിൽ തിരുവനന്തപുരം സി.ഇ.ടി., തൃശൂർ എഞ്ചിനിയറിങ് കോളജ്, കൊല്ലം ടി കെ എം എഞ്ചിനിയറിങ് കോളജ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
മുംബൈ: വിക്കി കൗശലിന്‍റെയും രശ്മിക മന്ദാനയുടെയും ഹിസ്റ്റോറിക്കൽ ഡ്രാമ 2025-ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായി മാറിയിരിക്കുകയാണ്. ഛാവയുടെ ഭരണമാണ് ബോക്സോഫീസില്‍ എന്ന് തന്നെ പറയാം. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയില്‍ മാത്രം ചിത്രം 200 കോടി കടക്കാൻ പോകുകയാണ്. ബുധനാഴ്ച ഛാവ കളക്ഷനിൽ വീണ്ടും കുതിച്ചുചാട്ടം നടത്തി 32 കോടി രൂപയാണ് ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം നേടിയത്. ശിവാജി ജയന്തി ആയതിനാൽ ചിത്രത്തിന് ഒരു കുതിപ്പ് പ്രതീക്ഷിച്ചിരുന്നു. ഈ കുതിപ്പ് ചിത്രത്തെ ഇന്ത്യയിലെ കളക്ഷനില്‍ 200 കോടി രൂപയ്ക്ക് അടുത്തെത്തിച്ചു. ആറ് ദിവസം പിന്നിടുമ്പോൾ 197.75 കോടി രൂപയാണ് ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, ഇന്ത്യയിൽ ഛാവയുടെ ഗ്രോസ് കളക്ഷൻ 198.85 കോടി രൂപയും വിദേശ കളക്ഷൻ 30 കോടി രൂപയുമാണ്. ഇതോടെ വിക്കി കൗശലും രശ്മിക മന്ദാനയും ഒന്നിച്ച ചിത്രം ലോകമെമ്പാടുമായി 200 കോടി രൂപ പിന്നിട്ടു. ആഗോളതലത്തിൽ 228.85 കോടി രൂപയാണ് ചാവ നേടിയത്. നിലവിൽ, വിക്കി കൗശലിന്‍റെ 2019ലെ ചിത്രമായ ഉറി: ദ സർജിക്കൽ സ്‌ട്രൈക്കിന് ശേഷം ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ രണ്ടാമത്തെ ചിത്രമാണ് ഛാവ. എന്നാൽ ഛാവ ഉടൻ തന്നെ ഉറിയെ മറികടന്ന് വിക്കിയുടെ ഏറ്റവും വലിയ ഹിറ്റായി മാറിയേക്കുമെന്നാണ് ഇപ്പോഴത്തെ കുതിപ്പ് സൂചിപ്പിക്കുന്നത്. ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ . മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ്. ചരിത്രപരമായ പശ്ചാത്തലവും മഹാരാഷ്ട്രയിലെ സാംഭാജിയുടെ കഥയ്ക്കുള്ള ജനപ്രീതിയും കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മഡ്ഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 6677 ഷോകളില്‍ 41.41 ശതമാനം ഛാവയുടെ ബുധനാഴ്ചത്തെ തീയറ്റര്‍ ഒക്യുപെന്‍സി. മഹാരാഷ്ട്രയിലാണ് ചിത്രത്തിന് കൂടിയ കളക്ഷന്‍. അതേ സമയം ചിത്രത്തിന് മധ്യപ്രദേശില്‍ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനറൽ നഴ്സിങ് പാസ്സായ വിദ്യാർത്ഥികൾക്ക് വലിയ തുക മുടക്കാതെ തന്നെ യു.കെയിൽ രജിസ്ട്രേഡ് നഴ്സാകാം. ഒരു വർഷം കൊണ്ട് ബി.എസ്.സി ഓണേഴ്സ് ബിരുദം നേടാനുള്ള കോഴ്സുകളാണുള്ളത്. യു.കെയിലെ പബ്ലിക് യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് സഫോക്കിന്റെ കീഴിലുള്ള കോളേജുകളാണ് ഈ കോഴ്സുകൾ നൽകുന്നത്. ബി.എസ്.സി ഓണേഴ്സ് നഴ്സിങ് ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് മിഡ് വൈഫറി പ്രൊഫഷണൽ ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് എൻഹാൻസ്ഡ് മെന്റൽ ഹെൽത് നഴ്സിങ് ടോപ് അപ് എന്നിവയാണ് കോഴ്സുകൾ. കോഴ്സ് ഫീസ് 7500 പൗണ്ട്.
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ തങ്ങളുടെ ഭീമൻ ഓഫീസ് തുറന്ന് ഗൂഗിൾ. ഗൂഗിളിന്‍റെ ഏറ്റവും വലിയ ഓഫീസുകളിലൊന്നാണ് കിഴക്കൻ ബെംഗളൂരുവിലെ മഹാദേവപുരയിൽ തുറന്ന 'അനന്ത'. പരിധിയില്ലാത്തത് എന്ന് അർത്ഥം വരുന്ന 'അനന്ത' സംസ്കൃത വാക്കിൽ നിന്നാണ് ഗൂഗിൾ തങ്ങളുടെ പുതിയ ഭീമൻ ഓഫീസിന് പേരിടുന്നത്.
'കോൾ മെർജിംഗ് തട്ടിപ്പ്' എന്ന് കേട്ടിട്ടുണ്ടോ? ഈയൊരു ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നാഷണല്‍ പെയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിങ്ങളുടെ പണമേറെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള കോള്‍ മെര്‍ജിംഗ് തട്ടിപ്പിനെ കുറിച്ച് വിശദമായി അറിയാന്‍ ശ്രമിക്കാം. കോൾ മെർജിംഗ് തട്ടിപ്പ് എങ്ങനെയാണ് സംഭവിക്കുന്നത്? നിങ്ങൾക്ക് ഒരു പരിപാടിക്കുള്ള ക്ഷണമോ ജോലിക്കുള്ള കോളോ ലഭിക്കുന്നതിലായിരിക്കും തട്ടിപ്പിന്‍റെ തുടക്കം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിൽ നിന്നാണ് ഫോണ്‍ നമ്പർ ലഭിച്ചത് എന്ന അവകാശവാദത്തോടെയായിരിക്കും വിളിക്കുന്നയാള്‍ സംസാരിക്കുക.
ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ (Huawei Mate XT Ultimate Design) വാവെയ് ആഗോളതലത്തില്‍ പുറത്തിറക്കി. ക്വലാലംപൂരില്‍ വച്ചാണ് വാവെയ് മേറ്റ് എക്സ്ടി പുറത്തിറക്കിയത്. യുഎസ് ഉപരോധം ഭീഷണിയായതിന് ശേഷം വാവെയുടെ ആഗോള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുകയാണ് ഈ ലോഞ്ച്. ഇതുവരെ വാവെയ് മേറ്റ് എക്സ്‌ടി ചൈനയില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
ദില്ലി: നൂതന ചിപ്പ് സാങ്കേതികവിദ്യയിൽ രാജ്യത്തിന്‍റെ സ്വാശ്രയത്വത്തിനുള്ള ചരിത്ര നിമിഷം ഉടൻ പിറക്കും. ആദ്യ 'മെയ്‌ഡ്-ഇൻ-ഇന്ത്യ' സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്‍റെ സെമികണ്ടക്ടർ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധത വൈഷ്ണവ് എടുത്തുപറഞ്ഞു.
Ad - book cover
sthreedhanam ad