May 09, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ന്യൂയോര്‍ക്ക്: ചിപ്പ് രംഗത്ത് സ്വയംപര്യപ്തത നേടാന്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ മെറ്റ. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകളുടെ പരിശീലനത്തിനായി സ്വന്തം ചിപ്പിന്‍റെ പരീക്ഷണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മെറ്റയുടെ പരീക്ഷണം വിജയിച്ചാല്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എൻവിഡിയക്ക് തിരിച്ചടിയാവും.
ദില്ലി : ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പേസ് എക്സുമായി ഇന്ത്യയിൽ‌ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്.
ദീപീന്ദര്‍ ഗോയലിന്‍റെ ഉടമസ്ഥതയിലുള്ള സൊമാറ്റോയിലെ ഡെലിവറി എക്സിക്യുട്ടീവുകള്‍ ഭക്ഷണവുമായി ഇരുചക്രവാഹനങ്ങളില്‍ പോകുന്നത് കണ്ടിട്ടില്ലേ..അധികം വൈകാതെ ഇതേ ദീപീന്ദര്‍ ഗോയലിന് നിക്ഷേപമുള്ള വിമാനങ്ങള്‍ ആകാശത്തിലൂടെ പറക്കും. സൊമാറ്റോയിലെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുരോഭി ദാസ് സ്ഥാപിച്ച പുതിയ സ്റ്റാര്‍ട്ടപ്പായ എല്‍എടി എയ്റോസ്പേസില്‍ 170 കോടി രൂപ നിക്ഷേപിച്ചിരിക്കുകയാണ് ഗോയല്‍.
പുതുച്ചേരി: വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെന്‍റിൽ സൗരാഷ്ട്രയോട് തോല്‍വി വഴങ്ങി കേരളം. മൂന്ന് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ടൂർണ്ണമെന്‍റിൽ കേരളത്തിന്‍റെ രണ്ടാം തോൽവിയാണ് ഇത്. സ്കോര്‍ കേരളം 45 ഓവറില്‍ 156ന് ഓള്‍ ഔട്ട്, സൗരാഷ്ട്ര 49.4 ഓവറില്‍ 157-7.
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. നാലുവര്‍ഷത്തിനിടെ ആദ്യമായി പ്ലേ ഓഫിലെത്താതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദില്‍ ഇറങ്ങുന്നത് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന ന​ഗരി ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ താരം കരമനയിലെ വീട്ടിൽ എത്തിയിരുന്നു.
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത പരിവാർ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നോട്ട് കുതിക്കുന്നു.
മലയാളത്തിന്റെ പൃഥ്വിരാജ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. സംവിധാനം നിര്‍വഹിക്കുന്നത് ജയൻ നമ്പ്യാരാണ്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാക്കിയിരിക്കുന്നു. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്.
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ബാഴ്‌സലോണ, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക് ടീമുകള്‍ ഇന്ന് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാംപാദ മത്സരത്തിന് ഇറങ്ങുന്നത് ഒരുഗോള്‍ ലീഡുമായി.
ക്രെഡിറ്റ് കാർഡുകൾക്കോ വായ്പയ്ക്കോ അപേക്ഷിക്കുമ്പോഴായിരിക്കും‌ ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം പലരും തിരിച്ചറിയുക. ക്രെഡിറ്റ് സ്കോർ ഉയരുന്നത് എടുത്ത വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ കൃത്യ സമയത്ത് നടത്തുമ്പോഴാണ്. ഒരു വ്യക്തിയുടെ മൊബൈൽ ബില്ലുകൾ പോലുള്ളവ കൃത്യ സമയത്ത് തിരിച്ചടയ്ക്കുന്നത് ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കുമോ? മൊബൈൽ ബിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും? ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇത്തരത്തിലുള്ള സംശയങ്ങൾ തീർക്കാം