December 13, 2024

Login to your account

Username *
Password *
Remember Me

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക്5000 രൂപ വീതം ബാങ്കിലെത്തിച്ചു:മന്ത്രി ഡോ.ആർ ബിന്ദു

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്ത് ലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ഈ തുക ബാങ്കുകളിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിനായി ലഭിച്ച അപേക്ഷകരിൽ നിന്നും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ 2023-2024 സാമ്പത്തിക വർഷത്തിൽ 202 പേരെ ധനസഹായത്തിന് തിരഞ്ഞെടുന്നത്. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുനസ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500- രൂപ നല്കിയിരുന്നത്, 5000 രൂപ ഒറ്റ ഗഡുവായാണ് ഇപ്പോൾ നല്കിവരുന്നത്.


അർഹതപ്പെട്ട മുഴുവൻ പേർക്കും ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുണഭോക്താക്കളുടെ ലിസ്റ്റ് സഹിതം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768/9497281896 നമ്പറുകളിൽ ബന്ധപ്പെടാം - മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേ…

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേഡ്, ഫീച്ചറുകള്‍ ലീക്കായി

Dec 09, 2024 42 സാങ്കേതികവിദ്യ Pothujanam

സാംസങ് ആരാധകര്‍ ഗ്യാലക്‌സിയുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ എസ്25 അള്‍ട്ര ഇറങ്ങാനായി കാത്തിരിക്കുകയാണ്. ആപ്പിളുമായുള്ള കിടമത്സരത്തില്‍ സാംസങിന് കുതിപ്പേകും...