December 08, 2024

Login to your account

Username *
Password *
Remember Me

ഉപരാഷ്ട്രപതിക്ക് വരവേൽപ്പ്

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ്‌ ധൻകറിന് തിരുവനന്തപുരത്ത് ഹൃദ്യമായ വരവേൽപ്പ്. പത്നി സുദേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ഡി.ജി.പി. അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം ഭാര്യസമേതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം രാജ്ഭവനിലേക്ക് പോയി.


ഇന്ന് രാവിലെ 10:30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനംചെയ്തു . ഉച്ചയ്ക്ക് 12 ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെട്ടു. ഏഴിമല നാവിക അക്കാദമിയും സന്ദർശിച്ച ശേഷം വൈകിട്ട് 6.20ന് അദ്ദേഹം ഡൽഹിക്ക് മടങ്ങി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.