May 11, 2025

Login to your account

Username *
Password *
Remember Me

നിയമസഭ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം 20 ന്

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 20 നു രാവിലെ 11 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് യോഗം ചേർന്ന് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ജനപ്രതിനിധികൾ, ക്ഷീര കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉദ്പാതനവും വിൽപനയും നിയന്ത്രിക്കൽ) ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org - Home Page) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താത്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലം അണ്ടർ സെക്രട്ടറി, നിയമനിർമ്മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തിലോ legislation@niyamasabha.nic.in എന്ന ഇ-മെയിൽ മുഖാന്തിരമോ അയക്കുകയും ചെയ്യാം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

May 05, 2025 68 കേരളം Pothujanam

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റ ശേഷം നിയമസഭയിലെ സ്പീക്കറുടെ ചേംമ്പറി ലെത്തി, സ്പീക്കർ എൻ ഷംസീറിനെ സന്ദർശിച്ചു.