April 20, 2024

Login to your account

Username *
Password *
Remember Me

തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്ത് 2000 കുളങ്ങൾ നിർമിക്കുന്നു

ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2000 കുളങ്ങൾ നിർമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. ആദ്യ ഘട്ടത്തിൽ 1000 കുളങ്ങളുടെ പൂർത്തീകരണവും ഉദ്ഘാടനവും ലോകജല ദിനമായ 22ന് നടക്കും. തദ്ദേശവകുപ്പ് മന്ത്രി എം. ബി. രാജേഷ് തിരുവനന്തപുരം വാമനപുരം പഞ്ചായത്തിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വിവിധ നിയോജക മണ്ഡലങ്ങളിൽ എം.എൽ.എ-മാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലും പരിപാടി നടക്കും.
55668 പ്രവൃത്തികളിൽ ഈ വർഷം 304.35 കോടി രൂപ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ട്. ജനസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കുളങ്ങൾ, തടയണകൾ, മഴക്കുഴികൾ, മഴവെള്ള റീചാർജ് സംവിധാനങ്ങൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്നുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.