September 14, 2025

Login to your account

Username *
Password *
Remember Me

പ്ലാനിംഗ് ബോർഡ് സംഘം സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചു

സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘത്തിന് ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതർ ലാബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകുന്നു. സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘത്തിന് ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതർ ലാബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകുന്നു.
തിരുവനന്തപുരം: സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘം പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചു.
ലാബിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം മനസിലാക്കിയ സംഘത്തിന് തൊണ്ടിമുതലിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്ന ശാസ്ത്രീയ പരിശോധനകൾ സംബന്ധിച്ച് ലാബ് അധികൃതർ വിശദമാക്കിക്കൊടുത്തു. ബജറ്റ് വിഹിതത്തിന്റെ ഉപയോഗം സംബന്ധിച്ച വിലയിരുത്തലും നടന്നു.

പ്ലാനിംഗ് വിഭാഗം മേധാവി ഡോ. വി.സന്തോഷ്, ഉപാദ്ധ്യക്ഷന്റെ പ്രൈവറ്റ് സെക്രട്ടറി ഹർഷൻ, മറ്റ് ഉദ്യോഗസ്ഥരായ ഡോ.പ്രവീൺ, മഞ്ചു.എസ്.പിള്ള എന്നിവർ സംഘത്തിലുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബ്, ഐ.ജി അനൂപ് കുരുവിള, എ.ഐ.ജി നാരായണൻ.റ്റി, ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ ഡോ.പ്രദീപ് സജി.കെ, ജോയിന്റ് ഡയറക്ടർ ഷാജി.പി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

 
Rate this item
(0 votes)
Last modified on Wednesday, 14 September 2022 05:37

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കനകക്കുന്നിൽ കൗതുകം നിറച്ച് ഇന്ത്യൻ ആർമിയുടെ ആയുധ…

കനകക്കുന്നിൽ കൗതുകം നിറച്ച്  ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം

Sep 09, 2025 56 കേരളം Pothujanam

ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്...