April 26, 2024

Login to your account

Username *
Password *
Remember Me

ഫ്‌ളോകി ഇനു ഹീറോ ഐഎസ്എല്‍ 2021-22ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ലീവ് സ്‌പോണ്‍സര്‍

Flaky Inu Hero ISL 2021-22 Sleeve Sponsor of Kerala Blazers Flaky Inu Hero ISL 2021-22 Sleeve Sponsor of Kerala Blazers
കൊച്ചി: മുന്‍നിര ക്രിപ്‌റ്റോ നാണയങ്ങളിലൊന്നായ ഫ്‌ളോകി ഇനുവിനെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിലെ സ്ലീവ് സ്‌പോണ്‍സര്‍മാരായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. ഫ്‌ളോകി ഇനു ലോകമെമ്പാടും വലിയതോതില്‍ പരസ്യം ചെയ്യപ്പെടുന്നതിനാല്‍ ആഗോള പ്രമോഷന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. സഹകരണത്തിന്റെ ഭാഗമായി, വരാനിരിക്കുന്ന ഹീറോ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയുടെ ഇടത് കൈഭാഗത്ത് ഫ്‌ളോകി ഇനുവിന്റെ ലോഗോ ഇടംപിടിക്കും.
നൂതന പങ്കാളിത്ത വഴിയില്‍ ഞങ്ങള്‍ മുന്നേറുന്നുവെന്ന് പ്രകടമാക്കി, ഫ്‌ളോകി ഇനുവുമായി പങ്കാളിത്തം ഒപ്പുവയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ലോകത്ത് എപ്പോഴും സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം ക്ലബ്ബിനെ കൊണ്ടുപോവാന്‍ ഇത് സഹായിക്കും. ഒരുമിച്ച്, ബൃഹത്തായ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ക്രിപ്‌റ്റോ കറന്‍സിയാണെന്ന കാരണത്താല്‍ ഫ്‌ളോകി ഇനുവും ഫുട്‌ബോളും പരസ്പരം കൈകോര്‍ക്കുന്നുണ്ടെന്ന് ഫ്‌ളോകി ഇനു വക്താവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്നതും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായ ക്രിപ്‌റ്റോ കറന്‍സിയാകാന്‍ ലക്ഷ്യമിടുന്ന ഫ്‌ളോകി ഇനു ഒരു മൂവ്‌മെന്റ് കൂടിയാണ്. ബ്ലാസ്‌റ്റേഴ്‌സ് ഒരു ബൃഹത്തായ ക്ലബ്ബാണെന്നും അവരുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഫ്‌ളോകിയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും, അത്യന്തികമായി ലോകത്തിലെ എല്ലാ അവികസിത രാജ്യങ്ങളിലും ഒരു സ്‌കൂള്‍ നിര്‍മിക്കാനുള്ള വീക്ഷണവും ഉണ്ട്. ഈ കാഴ്ച്ചപ്പാടിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി, വികസ്വര രാജ്യങ്ങളില്‍ സ്‌കൂളുകള്‍ നിര്‍മിക്കുകയും വിദ്യാഭ്യാസ അവസരങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സംഘടനായ പെന്‍സില്‍സ് ഓഫ് പ്രോമിസുമായി ഫ്‌ളോകി തന്ത്രപരമായ പങ്കാളിത്തത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഇവര്‍ നിര്‍മിച്ചു നല്‍കിയ 575 ക്ലാസ്‌റൂം ബ്ലോക്കുകള്‍ നിലവില്‍ 1.15 ലക്ഷത്തിലധികം വിദ്യാര്‍ഥികളെ സേവിക്കുന്നുണ്ട്.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി മറ്റു ആരാധക കേന്ദ്രീകൃത പ്രചാരണങ്ങള്‍ക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങളിലും എല്‍ഇഡിയില്‍ ഫ്‌ളോകി ഇനു ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.