കൊച്ചി: പ്രീമിയം ഐസ്‌ക്രീം ബ്രാന്‍ഡായ കിവി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളാവും. ഇക്കാര്യം ക്ലബ്ബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ഐസ്‌ക്രീമുകള്‍ നിര്‍മിക്കുന്നതിലാണ് കിവി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരളത്തിലെ ഏറ്റവും കീര്‍ത്തികേട്ട ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കിവി പ്രീമിയം ഐസ്‌ക്രീമിന്റെ മാനേജിങ് ഡയറക്ടര്‍ ഷമീം അന്‍സാരി പറഞ്ഞു. ഗുണനിലവാരത്തിലും മികവിലും ഏറ്റവും ഉത്തമമായത് നല്‍കുന്നതില്‍, കിവിയും കേരള ബ്ലാസ്‌റ്റേഴ്‌സും സമാനമായ കാഴ്ചപ്പാട് പങ്കിടുന്നുവെന്നത് രസകരമായ കാര്യമാണ്. ഞങ്ങള്‍ ആഘോഷങ്ങളില്‍ വിശ്വസിക്കുന്ന ഒരു ബ്രാന്‍ഡാണ്, കെബിഎഫ്‌സിയുടെ ഔദ്യോഗിക ഐസ്‌ക്രീം പങ്കാളി എന്ന നിലയിലുള്ള ഈ തന്ത്രപരമായ ബന്ധം. ഈ വിപുലമായ ഫുട്‌ബോള്‍ സീസണ്‍ സന്തോഷത്തോടെയും ആനന്ദത്തോടെയും ആഘോഷിക്കാന്‍ കേരളത്തിനുള്ള ഞങ്ങളുടെ സമര്‍പ്പണമാണെന്നും ഷമീം അന്‍സാരി കൂട്ടിച്ചേര്‍ത്തു.
ഫുട്‌ബോള്‍ പോലെ, സന്തോഷത്തിന്റെയും പോസിറ്റിവിറ്റിയുടെയും ഒരു വികാരമാണ് ഐസ്‌ക്രീമും പ്രദാനം ചെയ്യുന്നതെന്നും, കളിക്കളത്തിലും പുറത്തും ഞങ്ങളുടെ എല്ലാ കെബിഎഫ്‌സി ആരാധകര്‍ക്കും അത്തരം സന്തോഷകരമായ വികാരങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ അഭ്യൂദയേച്ഛ നന്നായി മനസിലാക്കുന്ന പാര്‍ട്ണറെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
“കിവിയുമായി ഏറെ ഫലപ്രദമായ പങ്കാളിത്തമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ഞങ്ങളുടെ വലിയ പാര്‍ട്ണര്‍ നിരയിലേക്ക് ഒരു ഐസ്‌ക്രീം പങ്കാളിയെ ചേര്‍ക്കുന്നത്, കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രാന്‍ഡിന്റെ വളര്‍ച്ചാതോതിന്റെ വലിയ സാധൂകരണമാണ്. ഫുട്‌ബോള്‍ മൈതാനത്ത് മാത്രമല്ല, അവബോധവും സ്പഷ്ടതയും ഇടപഴകലും ആഗ്രഹിക്കുന്ന മറ്റു ബ്രാന്‍ഡുകളുടെ ശക്തമായ പങ്കാളികളായി പുറത്തും കെബിഎഫ്‌സിയെ പടുത്തുയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.