April 26, 2024

Login to your account

Username *
Password *
Remember Me

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയിൽ ഇനി സ്പാനിഷ് തിളക്കം.

Victor Mongil Victor Mongil Blasters FC
കൊച്ചി: സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മൊംഗില്‍, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. വിവിധ പൊസിഷനുകളില്‍ വൈദഗ്ധ്യം തെളിയിച്ച താരവുമായുള്ള സൈനിങ്, ക്ലബ്ബ് മാനേജ്‌മെന്റ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ഹീറോ ഐഎസ്എല്‍ ടീമായ ഒഡീഷ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്ന താരം 2023 വരെ ക്ലബ്ബില്‍ തുടരും.

29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.

മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ ഈ സെന്റര്‍ ബാക്ക്, 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയുമായി സൈനിങ് ചെയ്തു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തന്നെ മടങ്ങി. കളത്തിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പങ്കിനും അംഗീകാരമായി, ഒഡീഷ എഫ്‌സിയില്‍ അദ്ദേഹം നായകന്റെ ആംബാന്‍ഡ് അണിഞ്ഞു. സ്പാനിഷ് അണ്ടര്‍-17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

ടീം മനസുള്ള, വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ ഐഎസ്എല്‍ കളിക്കാരനാണ് വിക്ടറെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ സൈനിങിനെക്കുറിച്ച് സംസാരിക്കവേ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഞങ്ങളുടെ ടീമില്‍ ചേരാന്‍ അദ്ദേഹം വലിയ പ്രേരണ കാണിച്ചു, അത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. വരാനിരിക്കുന്ന സീസണില്‍ വിക്ടറിന് എല്ലാ ആശംസകളും നേരുന്നു-അദ്ദേഹം പറഞ്ഞു.

ഞാനൊരു ഔദ്യോഗിക കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിക്ടര്‍ മൊംഗില്‍ പറഞ്ഞു. എന്റെ സഹതാരങ്ങള്‍ക്കൊപ്പമുണ്ടാകാനും, വളരെ ആവേശകരമായ സീസണ്‍ ആരംഭിക്കുന്നതിനും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. തീര്‍ച്ചയായും ഈ വര്‍ഷം ആരാധകരുടെ സ്‌റ്റേഡിയങ്ങളിലേക്കുള്ള തിരിച്ചുവരവോടെ, അവര്‍ക്കൊപ്പം ഒരുമിച്ച് ഏറെ നല്ല കാര്യങ്ങള്‍ക്കായി പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയും-വിക്ടര്‍ മൊംഗില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സ്‌ട്രൈക്കർ അപ്പോസ്‌തൊലോസ് ജിയാനുവിന് ശേഷം, സമ്മര്‍ സീസണില്‍ കെബിഎഫ്‌സിയുടെ രണ്ടാമത്തെ വിദേശ സൈനിങാണ് വിക്ടര്‍ മൊംഗില്‍. ക്ലബ്ബിനൊപ്പം രണ്ട് വര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയ മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം മൊംഗിലിന്റെ കൂട്ടിച്ചേര്‍ക്കല്‍, ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കൂടുതല്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ആധിപത്യവും നല്‍കും.

(tweet)

 
Rate this item
(0 votes)
Last modified on Thursday, 14 July 2022 04:56

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.