March 28, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ‘ഒഫീഷ്യല്‍ പവേര്‍ഡ് ബൈ’ സ്പോണ്‍സറായി ജോയ് ഇ-ബൈക്ക്

Joy e-Bike sponsors 'Official Powered by' India tour of Ireland Joy e-Bike sponsors 'Official Powered by' India tour of Ireland
കൊച്ചി: വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സിന്‍റെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ 'ജോയ് ഇ-ബൈക്ക്' ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം 2022 ലെ ഔദ്യോഗിക പവേര്‍ഡ് ബൈ സ്പോണ്‍സറായി. ജൂണ്‍ 26 മുതല്‍ 28 വരെ ഡബ്ലിനില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുളള ടി20 പരമ്പരയില്‍ ഇന്ത്യയും അയര്‍ലന്‍ഡും മലാഹിഡെ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും.
സഹകരണത്തിന്‍റെ ഭാഗമായി 'ജോയ് ഇ-ബൈക്ക് ഇലക്ട്രിഫൈയിംഗ് പവേര്‍ഡ് ബൈ' മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ക്ക് ജോയ് ഇ ബൈക്ക് ഇലക്ട്രിഫൈയിംഗ് സൂപ്പര്‍ 6 അവാര്‍ഡും നല്‍കും.
ജോയ് ഇ-ബൈക്ക് ഇന്ത്യയിലുടനീളമുള്ള കായികരംഗത്തിന് മികച്ച പിന്തുണ നല്‍കിക്കൊണ്ട് വിവിധ ക്രിക്കറ്റ് ഇവന്‍റുകളുമായും ടീമുകളുമായും സഹകരിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2021 പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഔദ്യോഗിക ഇവി പങ്കാളിയായിരുന്നു.
ഇന്ത്യയില്‍ ക്രിക്കറ്റ് വെറുമൊരു കളി മാത്രമല്ല അത് രാജ്യത്തിന്‍റെ മുഴുവന്‍ ഒരു വികാരമാണ് അതുകൊണ്ട് വാര്‍ഡ് വിസാര്‍ഡ് എപ്പോഴും ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു. ലോകമെമ്പാടുമുള്ള കായിക വിനോദത്തിലൂടെ വൈവിധ്യമാര്‍ന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള മികച്ച വേദിയാണിത്. ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ څഒഫീഷ്യല്‍ പവേര്‍ഡ് ബൈچ സ്പോണ്‍സറായി ഐറിഷ് ക്രിക്കറ്റ് യൂണിയന്‍ കമ്പനി ലിമിറ്റഡുമായി' സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.
ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്‍റിലെ പ്രമുഖരില്‍ ഒരാളായ ജോയ് ഇ-ബൈക്ക് ഇതിന്‍റെ പവേര്‍ഡ് ബൈ സ്പോണ്‍സറാകുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ആഭ്യന്തര തലത്തില്‍ ജോയ് ഇ-ബൈക്ക് ക്രിക്കറ്റ് പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ഇവന്‍റുകളില്‍ അവരുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അയര്‍ലന്‍ഡ് കിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ മിസ്റ്റര്‍ വാറന്‍ ഡ്യൂട്രോം പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.