April 20, 2024

Login to your account

Username *
Password *
Remember Me

ഐ.എം വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു; മത്സരം 28 ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍

IM Vijayan and team re-boot; The match will be played on the 28th at Chandrasekharan Nair Stadium IM Vijayan and team re-boot; The match will be played on the 28th at Chandrasekharan Nair Stadium
മീഡിയാ ഫുട്‌ബോള്‍ ലീഗ് 28 മുതല്‍ 31 വരെ
തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയനുള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു.
പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാനാ ട്രോഫി ഫുട്‌ബോള്‍ മത്സരത്തോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമും ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ അടങ്ങുന്ന ടീമും തമ്മില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്. 29 ന് വൈകുന്നേരം 4.30 ന് നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ മിന്നും താരങ്ങളായിരുന്ന ഐ.എം. വിജയന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍, കുരികേശ് മാത്യു, ജോപോള്‍ അഞ്ചേരി, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ജിജു ജേക്കബ്, അപ്പുക്കുട്ടന്‍, വി.പി. ഷാജി, ആസിഫ് സഹീര്‍, സുരേഷ് കുമാര്‍, എബിന്‍ റോസ് എന്നിവര്‍ കളിക്കളത്തിലിറങ്ങും. ഐപിഎസ്, ഐഎഎസ് നിരയില്‍ ഡിജിപി അനില്‍കാന്ത് ഉള്‍പ്പെടെയുള്ളവരും യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും കാല്പന്തുകളിയുടെ പോരാട്ടവീര്യം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി എച്ച്. ഹണിയും അറിയിച്ചു..
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന യാനാ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് 28 ന് വൈകുന്നേരം നാലിന് നടക്കും. മാധ്യമസ്ഥാപനങ്ങള്‍ നാലു ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയുമാണ്.
ഉദ്ഘാടന, സമാപന സമ്മേളനങ്ങളിലും മത്സരങ്ങളില്‍ താരങ്ങളെ പരിചയപ്പെടുന്നതിനും മുഖ്യാതിഥികളായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മന്ത്രി വി. ശിവന്‍കുട്ടി , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, ജി.ആര്‍.അനില്‍, ആന്റണി രാജു, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, സി. ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡി.ജി.പി അനില്‍ കാന്ത് എന്നിവര്‍ പങ്കെടുക്കും
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.