November 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പത്തനംതിട്ട: ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.
ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം.ഓണാഘോഷം റിയൽ കേരള സ്റ്റോറി ആണെന്നും അഭൂതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ശ്രദ്ധേയമായെന്നും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.
തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് ന​ഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി എത്തിയെന്നാണ് ഇതുവരെയുള്ള പോലീസിന്റെ കണക്ക്.
ഓണകാഴ്ചകൾക്ക് ഇന്ന് ( സെപ്റ്റംബർ 9) തിരശീല വീഴാൻ ഒരുങ്ങവെ കനകക്കുന്നിലേക്ക് ഒഴുകിയെത്തുന്നത് ജനലക്ഷങ്ങൾ. ഓണം വാരാഘോഷങ്ങളുടെ മുഖ്യ കേന്ദ്രമായ കനകക്കുന്നിന് പുറമെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വേദികളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ട്രേഡ് ഫെയറിലും ഭക്ഷ്യ മേളയിലും കുടുംബസമേതം എത്തുന്നവരുടെ തിരക്കാണെങ്കിൽ വിവിധ ഗെയിമുകളിലും ഓണം വൈബ് കളറാക്കാനുമൊക്കെയാണ് ന്യൂജെൻ പിള്ളേരാണ് ഏറെ എ ത്തുന്നത്.
ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്രത്യേകമായി തയ്യാറാക്കിയ പ്രദേശത്താണ് പ്രദർശനം നടക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് പ്രദർശനം ഒരുക്കിയത്.
ഓണം വാരാഘോഷത്തിന്റെ അഞ്ചാം ദിവസം കനകക്കുന്നിലെ ആരാധകരെ ആവേശത്തിലാക്കി ഗായകൻ മനോയും സംഘവും. പരിപാടി തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുമ്പ്തന്നെ നിശാഗന്ധി നിറഞ്ഞുകവിഞ്ഞു.
കനകക്കുന്നിലെ ഓണം വൈബ് ആസ്വദിക്കാനും ദീപാലങ്കാരങ്ങൾ കാണാനും മുഖ്യമന്ത്രി പിണറായി വിജയൻ കനകക്കുന്നിലെത്തി.
മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന 'ദേശാഭിമാനി മെഗാ മ്യൂസിക് ഷോ'യിൽ പിന്നണി ഗായിക സിതാര കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള 'പ്രോജക്ട് മലബാറിക്കസ്' ബാൻഡിൻ്റെ കൺസേർട്ട് ശ്രോതാക്കളെ ആവേശത്തിലാറാടിച്ചു.
Page 2 of 434