July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഏഴു ഗോൾഡ് മെഡലുകൾ ഉൾപ്പെടെ 13 അവാർഡുകൾ ഏറ്റുവാങ്ങി ഡോ ഗോമതി ആരതി വേദി വിടുമ്പോൾ സദസിൽ കരംഘാഷം അതിന്റെ പാരമ്യതയിലെത്തിയിരുന്നു.
തൃശൂര്‍: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്ക് ആയ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അഞ്ചാം വാർഷികവും 1992ല്‍ സന്നദ്ധ സംഘടനയായി തുടക്കമിട്ട ഇസാഫിന്റെ 30-ാം വാർഷികവും തൃശ്ശൂരിൽ സംഘടിപ്പിച്ചു.
കൊച്ചി: 'വൃക്കയുടെ ആരോഗ്യം എല്ലാവര്‍ക്കും' എന്ന ആശയം സാക്ഷാല്‍ക്കരിക്കുന്നതിനായി രാജ്യത്തെ നെഫ്രോളജിസ്റ്റുകളുടെ ഏറ്റവും വലിയ പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയും(ഐഎസ്എന്‍) ശാസ്ത്ര-അധിഷ്ഠിത ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനക്കയും ലോക വൃക്ക ദിനത്തില്‍ കൈകോര്‍ത്തു.
വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുള്ള അവസരമൊരുക്കി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ്ആലുക്കാസ്.
തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മാർച്ച് 9 മുതൽ ബുക്കിംഗുകൾക്കായി തുറന്നിരിക്കുന്നു > ടൊയോട്ട വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുള്ള പുതിയ കൂൾ ഗ്ലാൻസ കരുത്തുറ്റതും മികച്ച ഇന്ധനക്ഷമതയുള്ളതും 22+ കെ എം പി എൽ മൈലേജ് നൽകുന്നതുമാണ്.
അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ (വിഐഎഫ്) 'വിമന്‍ ഓഫ് വണ്ടര്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തിനായി എല്ലാ പ്രതിസന്ധികളെയും ധൈര്യപൂര്‍വം നേരിട്ട 17 സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകള്‍ പറയുന്ന പുസ്തകമാണിത്. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്‍ സെക്രട്ടറി, സ്കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും, വിദ്യാഭ്യാസ മന്ത്രാലയം മുന്‍ സെക്രട്ടറിയുമായ വൃന്ദ സരൂപ്പ് ഐഎഎസ്, മുന്‍ ഐടി സെക്രട്ടറി അരുണ ശര്‍മ ഐഎഎസ്, സിഎന്‍ബിസി-ടിവി18 മാനേജിങ് എഡിറ്റര്‍ ഷെറീന്‍ ഭാന്‍, വിഐഎല്‍ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറും, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ മേധാവി ഡോ. നിലയ് രഞ്ജന്‍ എന്നിവര്‍ ചേര്‍ന്ന് വെര്‍ച്വല്‍ ചടങ്ങിലൂടെ പുസ്തകം പ്രകാശനം ചെയ്തു. കൃഷി, വിദ്യാഭ്യാസം തുടങ്ങി വിഐഎഫിന്‍റെ വിവിധ സാമൂഹിക പരിപാടികളുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങില്‍ വനിത നേതാക്കള്‍ അഭിസംബോധന ചെയ്തു. തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ മികച്ച മാതൃക സൃഷ്ടിക്കുന്ന വിഐഎലിന്‍റെ സാമൂഹിക പരിപാടികളിലെ ഗുണഭോക്താക്കളായ സ്ത്രീകളെയും ചടങ്ങില്‍ അനുമോദിച്ചു. ഒരു പ്രമുഖ ടെലികോം കമ്പനി എന്ന നിലയില്‍, സുസ്ഥിരമായ പരിഹാരങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണം, സുരക്ഷ, ഉപജീവനമാര്‍ഗം എന്നീ മേഖലകളില്‍ വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ തങ്ങളുടെ സാങ്കേതിക ശക്തികള്‍ പ്രയോജനപ്പെടുത്തുകയാണെന്ന് വിഐഎല്‍ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറും, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad