July 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഡൊമിനിക്കന്‍ റിപബ്ലിക്ക് അംബാസഡര്‍ ഡേവിഡ് പ്യൂഗ് കൊച്ചി ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്‍ഫോപാര്‍ക്കിലും എത്തിയത്.
മുംബൈ: വാഹനങ്ങളുടെ വില്‍പനയില്‍ സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് പുതിയ റെക്കോര്‍ഡ്. 2022 മാര്‍ച്ച് മാസത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ റെക്കോര്‍ഡ് വില്‍പന കൈവരിച്ചു. മാര്‍ച്ച് മാസത്തില്‍ 5,608 യൂണിറ്റുകളാണ് സ്‌കോഡ ഓട്ടോ വിറ്റത്.
ആധുനിക ഉപഭോഗ സംസ്കാരവും അശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ തോത് വർധിപ്പിക്കാനിടയാക്കുകയാണെന്നു തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ.
തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്പ്) സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ ഹൈനസ് സിബി350 'റൈഡ് ഫോര്‍ പ്രൈഡ്' സംഘടിപ്പിച്ചു. ഡല്‍ഹി, ജമ്മു, ലഖ്നൗ, ബറേലി, കൊല്‍ക്കത്ത, റാഞ്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ നടന്ന പ്രത്യേക റൈഡില്‍ ഹോണ്ട ഹൈനസ് സിബി350 വാഹനവുമായി ഇരുനൂറിലധികം റൈഡര്‍മാര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ സഹകരണത്തിനുള്ള സാധ്യതകള്‍ തേടി ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജീസിലെ ഡെലിഗേറ്റ് സംഘം ടെക്‌നോപാര്‍ക്കിലെത്തി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ഐ.സി.ടി അക്കാദമി, ടെക്‌നോപാര്‍ക്ക് തുടങ്ങിയ കേരളത്തിലെ സ്ഥാപനങ്ങളുമായി തങ്ങളുടെ സഹകരണ സാധ്യതകള്‍ തേടിയെത്തിയ സംഘത്തില്‍ ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. അലി സാദ് അല്‍ ബിമാനി, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ആന്‍ഡ് പ്രൊവിസ്റ്റ് ഡോ. സലിം അല്‍ അറൈമി, കോളേജ് ഓഫ് എന്‍ജിനിയറിങ് ഡീന്‍ ഡോ. അഹ്‌മദ് ഹസ്സന്‍ അല്‍ ബുലൂഷി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് അഡൈ്വസര്‍ പ്രൊഫ. എം.പി നായര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.എം മുബാറക് പാഷയും കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ബിസിനസ് ഡെവലപ്പ്‌മെന്റ് ലീഡ് മനു തോമസ് എന്നിവരും സംഘത്തെ അനുഗമിച്ചു. പാര്‍ക്ക് സെന്ററിലെത്തിയ സംഘത്തിന് ടെക്‌നോപാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി. ടെക്നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ കേരളത്തിലെ ഐ.ടി പാര്‍ക്കുകളെപ്പറ്റി സംഘത്തിന് വിശദീകരണം നല്‍കുകയും സഹകരണ സാധ്യതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഐ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് ചന്ദ്രശേഖര കുറുപ്പ്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് വേണ്ടി ബിസിനസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് സ്റ്റാര്‍ട്ട് അപ്പ് ലൈഫ്‌സൈക്കിള്‍ സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, ഗ്ലോബല്‍ ലിങ്കേജസ് അസിസ്റ്റന്റ് മാനേജര്‍ ശാലിനി വി.ആര്‍, ബീഗിള്‍ സെക്യൂരിറ്റീസിന് വേണ്ടി റെജാഹ് റഹീം, നിയോണിക്‌സ് അക്കാദമിക്ക് വേണ്ടി അരുണ്‍, അലിബയ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ഭദ്രന്‍ എന്നിവര്‍ കേരളത്തിലെ ടെക്‌നോളജി രംഗത്തെ സഹകരണ സാധ്യതകള്‍ ഒമാന്‍ സംഘത്തിന് വിശദീകരിച്ചു. നേരത്തേ കേരളാ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച സംഘം വിവിധ സെഷനുകളിലായി കേരള - ഒമാന്‍ സഹകരണ സാധ്യതകള്‍ വിശദീകരിക്കുകയും കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് വിവിധ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴിയുള്ള ചികിത്സാ സഹായം 2022-23 വര്‍ഷം കൂടി നീട്ടി അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് അനുമതി നല്‍കിയത്.
തിരുവനന്തപുരം: വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷനിലൂടെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന സംവിധാനം ജനങ്ങളിലേയ്ക്ക് എത്തിത്തുടങ്ങി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസേന 15 മുതല്‍ 25 രോഗികള്‍ വരെ ഇപ്പോള്‍ ചികിത്സയ്ക്കെത്തുന്നത് ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷനിലൂടെയാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 50; രോഗമുക്തി നേടിയവര്‍ 620 കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകള്‍ പരിശോധിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികള്‍ക്കാവശ്യമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി 477 ലാപ്‍ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad