July 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാന ട്രോഫി ഫുട്ബാൾ ടൂർണമെൻ്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങി. 31ന് സമാപിക്കും. കിക്കോഫിനോടനുബന്ധിച്ച് മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും പങ്കെടുത്ത പ്രദർശനം മത്സരം അരങ്ങേറി.
കാലോള്‍: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍'ിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (ഇഫ്‌കോ) ആദ്യത്തെ നാനോ യൂറിയ ലിക്വിഡ് പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഗുജറാത്തിലെ കാലോള്‍ യൂണിറ്റിലാണ് ലോകത്തിലെ ആദ്യത്തെ നാനോ യൂറിയ ലിക്വിഡ് പ്ലാന്റ് സ്ഥാപിച്ചിരിക്കുത്.
തിരുവനന്തപുരം: 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ആകെ 1,72,185 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 64,415 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു.
വിളപ്പിൽശാല ഗവർമെന്റ് യു പി സ്കൂളിൽ വിദ്യാർത്ഥികളിൽ നിന്ന് സ്കൂൾ അധികൃതർ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നൽകി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
മലേഷ്യ: ഹോണ്ട റേസിംഗ് ഇന്ത്യ ടീമിന്റെ റൈഡര്‍ ജോഡികളായ രാജീവ് സേതുവും സെന്തില്‍ കുമാറും റൗണ്ട് 2 എഫ്ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനത്തോടെ പോയിന്റുകള്‍ കരസ്ഥമാക്കി.
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
തിരുവനന്തപുരം: പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്‌ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഇപിഎഫ്ഒ കൊച്ചി കേന്ദ്രവുമായി ചേര്‍ന്ന് ദിദ്വിന സാമൂഹ്യ സുരക്ഷാ ഫെസിലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജീവനക്കാരെ ഇ-നോമിനേഷന്‍ മുഖേന ഉള്‍പ്പെടുത്തുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വലപ്പാട് മണപ്പുറം ഹൗസില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 10,000ലേറെ നോമിനേഷനുകള്‍ ഫയല്‍ ചെയ്തു. ക്യാമ്പ് വെള്ളിയാഴ്ച് സമാപിച്ചു. റീജണല്‍ പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ്, മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, അസിസ്റ്റന്റ് പിഎഫ് കമ്മീഷണര്‍ വിന്‍സന്റ് ജേക്കബ് ചേരു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. മണപ്പുറം ഫിനാന്‍സിന്റെ ഓരോ നയങ്ങളും പ്രശംസനീയമാണെന്നും ഇ ഫൈലിങ് ക്യാമ്പ് നടത്തിയതിലൂടെ ഓരോ ജീവനക്കാരന്റെയും കുടുംബാഗംങ്ങള്‍ക്കും മണപ്പുറം സുരക്ഷക ഉറപ്പുവരുത്തിയിരിക്കൂകയാണ് എന്നും പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ് പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 17% മാത്രമായിരുന്ന ഫയലിംഗ് 62% ശതമാനത്തിലേക്ക് ഉയര്‍ത്തുകയും വേഗത്തില്‍ ഇ- നോമിനേഷന്‍ ഫയല്‍ ചെയ്ത ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മണപ്പുറം ഉയര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.പി. എഫ്. ഒ യുടെ സഹായത്തോടെ 17500ഓളം ഇ- ഫയലിംഗ് പൂര്‍ത്തീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിന് മുകളിലേക്ക് എത്തപ്പെടാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ് എന്നും ഒരു കോര്‍പ്പറേറ്റ് പൗരന്‍ എന്ന നിലക്ക് ഇ- ഫയലിംഗിലൂടെ ഓരോ ജീവനക്കാരന്റെയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു എന്നും മണപ്പുറം ഫിനാന്‍സ് എം ഡി യും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. നോമിനേഷനുകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തതോടെ പി എഫ് നോമിനേഷന്‍ പ്രക്രിയ സുതാര്യമാകുകയും ഓണ്‍ലൈന്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം: 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 58,009 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad