September 14, 2025

Login to your account

Username *
Password *
Remember Me

മഹാ കുംഭമേള; പ്രയാഗ്​രാജിൽ സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നു

 Maha Kumbh Mela; Cultural programs resume in Prayagraj Maha Kumbh Mela; Cultural programs resume in Prayagraj
പ്രയാഗ്​രാജ്: മഹാ കുംഭമേള നടക്കുന്ന പ്രയാഗ്​രാജിൽ ബസന്ത് പഞ്ചമി സ്നാനത്തിന് ശേഷം സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നു. അടുത്ത നാല് ദിവസങ്ങളിൽ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. ഫെബ്രുവരി 7ന് ഒഡീസി നർത്തകി ഡോണ ഗാംഗുലി, ഫെബ്രുവരി 8ന് പിന്നണി ഗായിക കവിതാ കൃഷ്ണമൂർത്തി, ഫെബ്രുവരി 9ന് ക്ലാസിക്കൽ നർത്തകി സോണാൽ മാൻസിംഗ്, ഗായകൻ സുരേഷ് വാഡ്കർ, ഫെബ്രുവരി 10ന് പ്രശസ്ത ഗായകൻ ഹരിഹരൻ എന്നിവരുൾപ്പെടെ വിവിധ കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ മഹാ കുംഭമേള ആഘോഷങ്ങൾക്ക് നിറം പകരും. പ്രധാന വേദിയായ ഗംഗാ പന്തലിലെ പരിപാടികൾക്കുള്ള എല്ലാ ഒരുക്കങ്ങളും സാംസ്കാരിക വകുപ്പ് പൂർത്തിയാക്കി കഴിഞ്ഞു. അതേസമയം, ഫെബ്രുവരി 12ന് നടക്കാനിരിക്കുന്ന വിശുദ്ധ മാഘപൂർണിമ സ്നാനത്തോടനുബന്ധിച്ച് ഫെബ്രുവരി 11 മുതൽ 13 വരെ എല്ലാ സാംസ്കാരിക പരിപാടികളും നിർത്തിവെയ്ക്കുമെന്ന് അധികൃത‍ർ അറിയിച്ചിട്ടുണ്ട്.

പ്രധാന വേദിയായ ​ഗം​ഗാ പന്തലിലെ പരിപാടികൾ

ഫെബ്രുവരി 7

ഡോണ ഗാംഗുലി (കൊൽക്കത്ത) - ഒഡീസി നൃത്തം
യോഗേഷ് ഗന്ധർവ് & ആഭ ഗന്ധർവ്വ് - സൂഫി സം​ഗീതം
സുമ സുധീന്ദ്ര (കർണാടക) - ശാസ്ത്രീയ സംഗീതം
ഡോ. ദേവകിനന്ദൻ ശർമ്മ (മഥുര) - രസലീല പ്രകടനം

ഫെബ്രുവരി 8

കവിതാ കൃഷ്ണമൂർത്തി & ഡോ. എൽ. സുബ്രഹ്മണ്യം - സുഗമ സംഗീതം
പ്രീതി പട്ടേൽ (കൊൽക്കത്ത) - മണിപ്പൂരി നൃത്തം
നരേന്ദ്ര നാഥ് (പശ്ചിമ ബംഗാൾ) - സരോദ് പ്രകടനം
ഡോ. ദേവകിനന്ദൻ ശർമ്മ (മഥുര) - രസലീല പ്രകടനം

ഫെബ്രുവരി 9

സുരേഷ് വാഡ്കർ - സുഗമ സംഗീതം
പത്മശ്രീ മധുപ് മുദ്ഗൽ (ഡൽഹി) - ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം
സോണാൽ മാൻസിംഗ് (ഡൽഹി) - ഒഡീസി നൃത്തം
ഡോ. ദേവകിനന്ദൻ ശർമ്മ (മഥുര) - രസലീല പ്രകടനം

ഫെബ്രുവരി 10

ഹരിഹരൻ - സുഗമ സംഗീതം
ശുഭ്ദ വരദ്കർ (മുംബൈ) - ഒഡീസി നൃത്തം
സുധ (തമിഴ്നാട്) - കർണാടിക് സംഗീതം
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കനകക്കുന്നിൽ കൗതുകം നിറച്ച് ഇന്ത്യൻ ആർമിയുടെ ആയുധ…

കനകക്കുന്നിൽ കൗതുകം നിറച്ച്  ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം

Sep 09, 2025 49 കേരളം Pothujanam

ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്...