October 17, 2025

Login to your account

Username *
Password *
Remember Me
ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല.
ഗൾഫ് രാജ്യങ്ങളിൽ അരിവില കൂടുമെന്ന് മുന്നറിയിപ്പ്. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയതാണ് അരി വില ഉയരാൻ കാരണം. ഇന്ത്യയിലെ അരി ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്.
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുക. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ തീരുമാനം വോട്ടെടുപ്പിനായി വന്നപ്പോഴാണ് ഓഹരി ഉടമകള്‍ തീരുമാനത്തിന് പിന്തുണ അറിയിച്ചത്.
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഏകദേശം 63 ലക്ഷം പേര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ഐക്യരാഷ്‌ട്ര സംഘടന. ഭക്ഷ്യസുരക്ഷയും ജീവിതോപായവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ​ഗുരുതരമാകുമെന്ന് ഭക്ഷ്യ കാർഷിക സംഘടനയുടെയും ലോക ഭക്ഷ്യ പരിപാടിയുടെയും സംയുക്ത റിപ്പോര്‍ട്ട് വ്യക്തമാക്കി.
നിസ്വാര്‍ഥ സേവനങ്ങളുടെ മാതൃകയാണ് തന്റെ അമ്മയെന്ന് എലിസബത്ത് രാജ്ഞിയെ വിശേഷിപ്പിച്ച് ചാള്‍സ് മൂന്നാമന്‍. പുതിയ രാജാവായി പ്രഖ്യാപിക്കപ്പെട്ടശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിലെ അനുശോചന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് അ‍ഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. നിര്‍ബന്ധിത ജോലി, നിർബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലാണിതെന്നും സമീപകാലത്ത് ഇതില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിനായി ധാരണാപത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഒപ്പുവെച്ചു. സാമൂഹിക, രാഷ്ട്രീയ, സുരക്ഷ, സാംസ്‌കാരിക മേഖലയില്‍ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം വിശകലനം ചെയ്ത ഇന്ത്യന്‍-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മന്ത്രിതല യോഗത്തിന് ശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
സൗദിയില്‍ സന്ദര്‍ശക വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാനാകില്ലെന്ന് സൗദി ജവാസാത്ത്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് താമസവിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ജവാസാത്ത് ഡയറക്ട്രേറ്റ് നിഷേധിച്ചു.
ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യം വെക്കാൻ നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. തെൽ അവീവ്​, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം വിതക്കാനുതകുന്ന ഡ്രോണിന്​ ‘അറാഷ്​ രണ്ട്​’ എന്നാണ്​ നാമകരണം ചെയ്​തിരിക്കുന്നത്​. തുടർച്ചയായ ഇസ്രായേൽ താക്കീത്​ മുൻനിർത്തിയാണ്​ അറാശ്​ രണ്ട്​ എന്ന ഡ്രോൺ വികസിപ്പിച്ചെടുത്തതെന്ന്​ ഇറാൻ കരസേനാ കമാണ്ടർ കിയോമസ്​ ഹൈദരി അറിയിച്ചു.
ലണ്ടൻ: ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടു പുറപ്പെട്ട അന്തിമയാത്ര സ്കോട്ട്ലണ്ടിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര തുടരുന്നു.