September 15, 2025

Login to your account

Username *
Password *
Remember Me
കനത്ത മഞ്ഞ് വീഴ്ചയില്‍ ഏറെ നേരം കാത്ത് നിന്ന് മുഷിഞ്ഞതോടെ യാത്രക്കാരില്‍ ആരോ ഒരാള്‍ തുടങ്ങിവച്ച തമാശ വലിയ പോരിലേക്കാണ് നീങ്ങിയത്. പ്ലാറ്റ്ഫോമിലെത്തിയെ ചെറുപ്പക്കാരുടെ സംഘമാണ് ആദ്യം മഞ്ഞ് വാരി പരസ്പരം എറിയാന്‍ തുടങ്ങിയത്.
യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ​ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. 'സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വീട്ടുവീഴ്ചയില്ലാത്ത വക്താവ്' എന്നാണ് യുഎൻ സെക്രട്ടറി അന്റോണിയോ ​ഗുട്ടറസ് ​ഗാന്ധിജിയെ വിശേഷിപ്പിച്ചത്.
ഷാര്‍ജ: ഷാര്‍ജയില്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ എട്ട് പ്രവാസികള്‍ അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരാണ് അറസ്റ്റിലായത്. ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
കൊച്ചി: പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയിൽ തുർക്കിയിൽ നിന്നെത്തിയ ആൽപ്പർ ഐഡിൻ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യൻ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിർസ്ഫുരണമാണ് തന്റെ കലാസൃഷ്ടികളെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ധനകാര്യ സ്ഥാപനമായ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) യും സ്‌മോൾ & മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി ഓഫ് കിങ്ഡം ഓഫ് സൗദി അറേബ്യ (Monsha’at) യും സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു.
മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ലിങ്കൺ യൂണിവേഴ്സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ഡോ ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിന് വേണ്ടി  ഡീൻ ഡോ ഗോപകുമാരൻ കർത്ത, ലിങ്കൺ യൂണിവേഴ്സിറ്റി  വൈസ് ചാൻസ്ലർ ഡോ. അമിയ ഭൗമിക് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
പെന്‍സില്‍വാനിയയിലെ ദേശീയ പാതയിലെ ചൊവ്വാഴ്ച ടെസ്ലയുടെ മോഡല്‍ എസ് കാര്‍ കത്തി നശിച്ചത്. ബാറ്ററിയില്‍ നിന്നും ഉയര്‍ന്ന് തീ അണയ്ക്കാന്‍ രണ്ട് മണിക്കൂറിലേറെ സമയം കൊണ്ട് 12000 ഗാലണ്‍ വെള്ളമാണ് അഗ്നിശമന സേനാംഗങ്ങള്‍ ഉപയോഗിച്ചത്.
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവ​ഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.
ബെയ്ജിംഗ്: സീറോ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈനയില്‍ അടുത്തിടെ രണ്ട് കുട്ടികള്‍ മരിച്ചതോടെ ജനരോഷം ശക്തമായി.
മിലാൻ: ഇറ്റലിയിലെ മിലാനിൽ നടന്ന വാർഷിക മിലാൻ ഓട്ടോ ഷോ ഇഐസിഎംഎ മോട്ടോർ ഷോയിൽ യൂറോഗ്രിപ് രണ്ട് പുതിയ ലോകോത്തര ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര ലോഞ്ചിംഗ് പ്രഖ്യാപിച്ചു: റോഡ്ഹൗണ്ട്, ഒരു സ്പോർട്സ് ടൂറിംഗ് ടയർ, ക്ലൈമ്പർ എക്സ്സി, ഓഫ്-റോഡ് സ്പെഷ്യാലിറ്റി ടയർ, രണ്ട് എന്നിവയാണ് അവതരിപ്പിച്ചത്.