Weather warning in Oman; Chance of isolated rain
മസ്കറ്റ്: ഒമാനില്‍ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
അല്‍ ഹാജര്‍ മലനിരകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലപ്പോള്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 28 മുതല്‍ 37 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. ഇത് ദൂരക്കാഴ്ച കുറയാന്‍ ഇയാക്കും. ബുറൈമി, ദാഹിറ, ദാഖിലിയ, വയക്കന്‍ ബത്തിന, തെക്കന്‍ ബത്തിന, ഹാജര്‍ മലനിരകളും സമീപ പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.