July 17, 2025

Login to your account

Username *
Password *
Remember Me

കുട്ടികളുടെ സാമൂഹിക- മാനസികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ റിസോഴ്സ് സെന്ററിന് തുടക്കമായി

The District Resource Center was started with the aim of social and mental health of children The District Resource Center was started with the aim of social and mental health of children
വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾ നേരിടുന്ന സാമൂഹിക - മാനസികാരോഗ്യ വെല്ലുവിളികൾക്ക് വിദഗ്ധ സഹായം ലഭ്യമാക്കുന്നതിന് ജില്ലാ റിസോഴ്സ് സെന്ററിന് തുടക്കമായി.  ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച ജില്ലാ റിസോഴ്സ് സെന്റർ ഉദ്ഘാടനം ജില്ലാ കലക്ടർ മൃൺമയി ജോഷി നിർവഹിച്ചു. കുട്ടികളുടെ സ്വഭാവ- വൈകാരിക - പഠന - മാനസികാരോഗ്യ വെല്ലുവിളികൾക്ക് വിദഗ്ധ സഹായം ലഭ്യമാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. ജില്ലാ റിസോഴ്സ് സെന്റർ മുഖേന സൈക്കോളജിസ്റ്റ്, സൈക്യാട്രി, ലീഗിൽ, ഫാമിലി കൗൺസിലർ, സോഷ്യൽ വർക്കർ, കരിയർ കൗൺസിലർ, ചൈൽഡ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിവരുടെ സേവനങ്ങളും ലഭിക്കും. സെന്ററിൽ എത്തുന്നവർക്ക് തികച്ചും സൗജന്യ സേവനങ്ങൾ ലഭിക്കും.  രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കും. കുട്ടികൾക്കായുള്ള വ്യക്തിഗത ഇടപെടലുകളിൽ റഫറൽ അടിസ്ഥാനത്തിൽ എല്ലാ സേവനങ്ങളും  ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.  ജില്ലാ റിസോഴ്സ് സെന്റർ പൂർണ്ണമായും ബാലസൗഹൃദ മായാണ്  സജ്ജമാക്കിയിരിക്കുന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.കെ ചിത്രലേഖ, സി. ഡബ്ല്യു.സി ചെയർമാൻ കെ.ജി മരിയാ ജെറിയാഡ്, ഡി.ഇ.ഒ രാജമ്മ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്. ശുഭ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ടാറ്റ ഡിജിറ്റലുമായി കൈകോര്‍ത്ത് സൊമാറ്റോ

ടാറ്റ ഡിജിറ്റലുമായി കൈകോര്‍ത്ത് സൊമാറ്റോ

Jul 11, 2025 17 വാണിജ്യം Pothujanam

കൊച്ചി: ഭക്ഷണ ഓർഡർ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ടാറ്റ ഡിജിറ്റലുമായി കൈകോര്‍ത്ത് പ്രമുഖ ഓൺലൈൻ ഭക്ഷണ ഓർഡർ, ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ടാറ്റ ന്...