May 23, 2025

Login to your account

Username *
Password *
Remember Me

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും കഴിക്കേണ്ട ഭക്ഷണങ്ങൾ

Foods to eat for digestion and intestinal health Foods to eat for digestion and intestinal health
ദഹന പ്രശ്നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. നാരുകള്‍, പ്രോബയോട്ടിക് ഭക്ഷണങ്ങള്‍, വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താന്‍ പതിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. വെള്ളരിക്ക
95 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്ന വെള്ളരിക്ക കഴിക്കുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
2. പൈനാപ്പിള്‍
ബ്രോംലൈന്‍ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാന്‍ സഹായിക്കും.
3. ഇഞ്ചി
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനത്തിന് സഹായിക്കുന്ന എൻസൈമാണ്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹന പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.
4. പപ്പായ
വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായ കഴിക്കുന്നതും ദഹനം എളുപ്പമാകാന്‍ സഹായിക്കും.
5. നാരങ്ങ
സിട്രസ് ഫ്രൂട്ടായ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
6. തൈര്
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. അതിനാല്‍ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും.
7. പുതിനയില
വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും പുതിനയില ഡയറ്റില്‍ ഉള്‍പ്പെടുത്താം.
8. നേന്ത്രപ്പഴം
ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഇവയും ദഹനം സുഗമമാക്കാനും വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Rate this item
(0 votes)
Last modified on Friday, 23 May 2025 09:41
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.