September 17, 2025

Login to your account

Username *
Password *
Remember Me

ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റി 2 ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി

Gleneagles Global Health City performed 2 uterus transplants Gleneagles Global Health City performed 2 uterus transplants
ചെന്നൈ: പ്രമുഖ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻറ് സെന്ററായ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റി (GGHC) 2 ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗർഭപാത്രം അവികസിതമോ ഇല്ലാത്തതോ ആയ അവസ്ഥയായ ഹൈപ്പോപ്ലാസിയ ബാധിച്ച യുവതികൾക്ക് പ്രത്യാശ നൽകുന്ന ഒരു പുതിയ രീതിയാണ് ഗർഭപാത്രം മാറ്റിവയ്ക്കൽ.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലിനിക്കൽ ആൻഡ് എക്‌സ്‌പെരിമെന്റൽ മെഡിസിൻ ട്രാൻസ്‌പ്ലാന്റ് സർജറി വിഭാഗം മേധാവി പ്രൊഫ. ഡോ. ജിരി ഫ്രോനെക്, ഒബ്‌സ്റ്റട്രിക്‌സ്, ഗൈനക്കോളജി & ഫെർട്ടിലിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പത്മപ്രിയ വിവേക് എന്നിവരാണ് സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് തൃത്വം നൽകിയത്. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്ര പ്രദേശിൽ നിന്നുമുള്ള യുവതികളിലാണ് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
ചെന്നൈയിലെ ഗ്ലെനെഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റിയിലെ ഒബ്‌സ്റ്റട്രിക്‌സ്, ഗൈനക്കോളജി & ഫെർട്ടിലിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പത്മപ്രിയ വിവേക് പറഞ്ഞു, “ഡോ. ജിരി ഫ്രോനെക്കിന്റെ വൈദഗ്ധ്യത്തിന് കീഴിൽ ഞങ്ങൾ യുവതികളിൽ വളരെ വെല്ലുവിളി നിറഞ്ഞ 2 ഗർഭപാത്രം മാറ്റിവയ്ക്കൽ നടത്തിയിട്ടുണ്ട്. .തമിഴ്‌നാട്ടിൽ നിന്നുള്ള 28 കാരിയായ യുവതിയുടെ രക്തഗ്രൂപ്പ് ദാതാവിന്റെ രക്തഗ്രൂപ്പുമായി (അമ്മ) പൊരുത്തപ്പെടാത്തതിനാൽ 16 മണിക്കൂർ നീണ്ട ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്ക് മുമ്പ് പ്ലാസ്മ എക്സ്ചേഞ്ച് നടത്തേണ്ടി വന്നു. ട്രാൻസ്പ്ലാൻറ് ആരംഭിക്കുന്നതിന് മുമ്പ് രോഗിയെ 3 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കി. മറുവശത്ത്, ആന്ധ്രാപ്രദേശിൽ നിന്നുള്ള 24 കാരിയായ യുവതി 15 മണിക്കൂർ നീണ്ട തുറന്ന ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്ക് വിധേയയായി, കാരണം അവരുടെ ദാതാവിൽ നിന്ന് (അമ്മ) ഗർഭപാത്രം വീണ്ടെടുക്കാൻ ഞങ്ങളുടെ ടീമിന് ഏകദേശം 8 മണിക്കൂർ സമയമെടുത്തു."
“ഗർഭപാത്രം മാറ്റിവയ്ക്കൽ എന്നത് വന്ധ്യത അനുഭവിക്കുന്ന സ്ത്രീകൾക്ക് സാധ്യതയുള്ളതും വാഗ്ദാനപ്രദവുമായ ചികിത്സയാണ് ഇന്ത്യയിൽ ഈ പ്രക്രിയ അവതരിപ്പിക്കുന്നതിലൂടെ, യുവതികൾക്ക് മാതൃത്വം അനുഭവിക്കാനുള്ള അവസരം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഒന്നിലധികം സാങ്കേതിക പുരോഗതികളോടെ, ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാർ ഗർഭപാത്രം മാറ്റിവയ്ക്കൽ പ്രക്രിയ കാര്യക്ഷമമാക്കുമെന്ന് ഉറപ്പാണ്”, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ മെഡിസിനിലെ ട്രാൻസ്പ്ലാൻറ് സർജറി വിഭാഗം മേധാവി പ്രൊഫ. ഡോ. ജിരി ഫ്രോനെക് പറഞ്ഞു.
ഡോ.ജോയ് വർഗീസ്, ഹെപ്പറ്റോളജി & ട്രാൻസ്പ്ലാൻറ് ഹെപ്പറ്റോളജി ഡയറക്ടർ, ഡോ. മേട്ടു ശ്രീനിവാസ് റെഡ്ഡി, ഡയറക്ടർ- കരൾ മാറ്റിവയ്ക്കൽ & എച്ച്പിബി സർജറി, ഡോ. രജനീകാന്ത് പാച്ച, ക്ലിനിക്കൽ ലീഡ് - ലിവർ ട്രാൻസ്പ്ലാൻറ് & എച്ച്പിബി സർജറി, ഡോ. സെൽവകുമാർ മല്ലീശ്വരൻ, കരൾ വിഭാഗം മേധാവി, HPB അനസ്തേഷ്യ & കരൾ തീവ്രപരിചരണം, ഡോ. മുത്തുകുമാർ പി, സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാൻറ് ഫിസിഷ്യനുമായ ഡോ. പൊന്നി ശിവപ്രകാശം, സീനിയർ കൺസൾട്ടന്റ് & ഹെമറ്റോളജിസ്റ്റ്, ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റിയിൽ എന്നിവരും ശസ്ത്രക്രിയ നടത്തുതിയ മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.
ഡോ.ജോയ് വർഗീസ് പറഞ്ഞു, “OBGYN-ൽ പുതിയ പാതയൊരുക്കുന്ന വൈദ്യശാസ്ത്രത്തിലെ നൂതനമായ മുന്നേറ്റമാണ് ഗർഭപാത്രം മാറ്റിവയ്ക്കൽ. എച്ച്‌എൽ‌എയിൽ പൊരുത്തക്കേടുള്ള തമിഴ്‌നാട്ടിൽ നിന്നുള്ള രോഗി ട്രാൻസ്പ്ലാൻറിന് മുമ്പ് പ്ലാസ്മ എക്സ്ചേഞ്ച് നടപടിക്രമത്തിന് വിധേയയായി. ഈ നേട്ടം ഇത്തരത്തിലുള്ള ആദ്യത്തേതാണ്.”
ടീമിനെ അഭിനന്ദിച്ച് ചെന്നൈയിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റി സിഇഒ ഡോ. അലോക് ഖുല്ലറും ഐഎച്ച്എച്ച് ഹെൽത്ത് കെയർ ഇന്ത്യ സിഇഒ അനുരാഗ് യാദവും പറഞ്ഞു, “രാജ്യത്ത് 5000 സ്ത്രീകളിൽ ഒരാൾ ഗർഭപാത്രം മൂലമുണ്ടാകുന്ന വന്ധ്യത അനുഭവിക്കുന്നു. ഗർഭപാത്രം മാറ്റിവെക്കാനുള്ള ഈ ശ്രമത്തിന് തുടക്കമിടുന്നതിലും പ്രതീക്ഷ പൂർണ്ണമായും നഷ്ടപ്പെട്ട ആയിരക്കണക്കിന് സ്ത്രീകൾക്ക് മാതൃത്വത്തിന്റെ ആനന്ദം അനുഭവിക്കുന്നതിന് പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്നതിലും GGHC ചെന്നൈ സന്തോഷിക്കുന്നു."
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 86 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...