May 12, 2024

Login to your account

Username *
Password *
Remember Me

ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു

Lisa started the Residential Division at the International School of Autism Lisa started the Residential Division at the International School of Autism
ഓട്ടിസം ബാധിതരായ കുട്ടികൾക്ക് മികച്ച പരിചരണവും പഠനവും തെറാപ്പി കളും ഉറപ്പാക്കി കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിച്ചു വരുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസത്തിൽ ഇനി താമസ സൗകര്യവും. വിപുലമായ റസിഡൻഷ്യൽ സംവിധാനമാണ് ലിസ കാമ്പസിൽ ഓട്ടിസം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എ. സി. ബാത്ത് അറ്റാച്ച്ഡ് മുറികളാണ് കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്നത്.
പഠനത്തിനും പരിചരണത്തിനുമായി 24 മണിക്കൂറും സന്നദ്ധരായ പരിശീലനം ലഭിച്ചവർ കുട്ടികൾക്കൊപ്പമുണ്ടാകും. കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രകൃതിയോട് ഇണങ്ങിയുള്ള നിലവിലുള്ള ഇൻറർനാഷണൽ ഓട്ടിസം സ്‌കൂൾ ക്യാമ്പസിലാണ് ഹോസ്റ്റൽ സംവിധാനവും ഒരുക്കിയിരിക്കുന്നത്. അതിനാൽ കുട്ടികൾക്ക് പ്രത്യേകം സഞ്ചരിക്കേണ്ടതില്ല. 24 മണിക്കൂറും ചികിത്സാ സംവിധാനവും സി സി ടി വി ക്യാമറകളും ഉറപ്പാക്കിയിട്ടുണ്ട്. ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, യോഗ, മ്യൂസിക് തെറാപ്പി, പ്ളേ തെറാപ്പി ഉൾപ്പെടെ എല്ലാവിധ തെറാപ്പികളും സിബിഎസ്ഇ സിലബസിലുള്ള പഠനത്തിനൊപ്പം ഇവിടെ നൽകി വരുന്നു. സെൻസറി ഇൻ്റഗ്രേഷൻ യൂണിറ്റ്, ഒക്യുപ്പേഷണൽ തെറാപ്പി യൂണിറ്റ് മുതലായവ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
സ്കൂളിന്റെ പ്രവർത്തനം നാലാം വർഷത്തിലെത്തി നിൽക്കുന്ന ഘട്ടത്തിലാണ് ഓട്ടിസം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് താമസ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസം എന്ന ആശയം നടപ്പാക്കുന്നത്. സി ബി എസ് ഇ സിലബസിലുള്ള വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകുന്നത്.
ഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോക്ഷിപ്പിക്കുകയാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം. റസിഡൻഷ്യൽ ഡിവിഷഷനിലെ പരിമിതമായ സീറ്റുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.