September 14, 2025

Login to your account

Username *
Password *
Remember Me

നടി പാര്‍വതി നായര്‍ വിവാഹിതയായി

Actress Parvathy Nair got married Actress Parvathy Nair got married
തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ വരൻ. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. നടി പാര്‍വതി നായരുടെ വിവാഹ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്.
ഹൈദരാബാദ് സ്വദേശിയായ ഒരു വ്യവസായിയാണ് താരത്തിന്റെ വരൻ. വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും നേരത്തെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു മനോഹരമായ കുറിപ്പും ഫോട്ടോയ്‍ക്കൊപ്പം എഴുതിയിരുന്നു. എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും പറയുന്നു പാര്‍വതി നായര്‍. കുറച്ചുകാലമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു.
അടുത്ത ബന്ധുക്കളാണ് പാര്‍വതി നായരുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. ചെന്നൈയില്‍ വെച്ചാണ് പാര്‍വതി നായരുടെ വിവാഹം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വൈകാതെ കേരളത്തില്‍ വിവാഹ വിരുന്നുമുണ്ടാകും എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എവിടെ വെച്ചായിരിക്കും പാര്‍വതി നായരുടെ വിവാഹ വിരുന്നെന്നത് പുറത്തുവിട്ടിട്ടില്ല.
ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ പാര്‍വതി നായര്‍ നിര്‍ണായക വേഷത്തിലുണ്ടായിരുന്നു. മോഡലിംഗിലൂടെയാണ് പാര്‍വതി സിനിമയില്‍ എത്തുന്നത്. അരങ്ങേറ്റം പോപ്പിൻസെന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച താരം അജിത്തിന്റെ യെന്നൈ അറിന്താല്‍ ഉത്തമ വില്ലൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ അന്നാട്ടില്‍ പ്രിയം നേടിയപ്പോള്‍ മലയാളത്തില്‍ ജെയിംസ് ആൻഡ് ആലീസ്, നീരാളി, യക്ഷി, ഫെയ്‍ത്ത്ഫുള്ളി യുവേഴ്‍സ്, നീ കോ ഞാ ചാ, ഡോള്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ കന്നഡ സിനിമയിലും നിര്‍ണായക കഥാപാത്രമായി ഉണ്ടായിരുന്നു.
Rate this item
(0 votes)
Last modified on Tuesday, 11 February 2025 07:21
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കനകക്കുന്നിൽ കൗതുകം നിറച്ച് ഇന്ത്യൻ ആർമിയുടെ ആയുധ…

കനകക്കുന്നിൽ കൗതുകം നിറച്ച്  ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം

Sep 09, 2025 54 കേരളം Pothujanam

ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്...