November 08, 2024

Login to your account

Username *
Password *
Remember Me

ത്രില്ലടിപ്പിക്കാന്‍ 'ബോഗയ്ന്‍‍വില്ല'; ട്രെയ്‍ലര്‍ എത്തി

'Bougainvillea' to thrill; The trailer has arrived 'Bougainvillea' to thrill; The trailer has arrived
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗയ്ന്‍‍വില്ല. ഈ മാസം 17 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിറക്കാര്‍ പുറത്തുവിട്ടു. ആക്ഷന്‍ രംഗങ്ങള്‍ക്കും സ്റ്റൈലിഷ് ഫ്രെയ്മുകള്‍ക്കും പേരുകേട്ട അമല്‍ നീരദ് ഇക്കുറി വേറിട്ട ആഖ്യാനവുമായാണ് എത്തുന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന 2.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ബോഗയ്ന്‍വില്ലയ്ക്ക് ഉണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ഭീഷ്‌മപര്‍വ്വത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം ആണ് സംഗീതം.
അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, കോറിയോഗ്രാഫി ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ ആർ ജെ മുരുഗൻ, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട് സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട് അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റിൽസ് ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ ആതിര ദിൽജിത്, പബ്ലിസിറ്റി ഡിസൈൻസ് എസ്തെറ്റിക് കുഞ്ഞമ്മ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.