April 24, 2024

Login to your account

Username *
Password *
Remember Me
കൊച്ചി: രാജ്യത്തെ റീട്ടെയില്‍ വായ്പാ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് സജ്ജമാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ഏറ്റവും പുതിയ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: ഇന്ത്യയിലെ ലോജിസ്റ്റിക്സ് സേവന ദാതാക്കളിലൊന്നായ മഹീന്ദ്ര ലോജിസ്റ്റിക്സ് രാജ്യത്തെ പ്രമുഖ റൈഡ് ഷെയറിങ് കമ്പനിയായ മേരു ഏറ്റെടുക്കുന്നു.
കൊച്ചി : പേടിഎമ്മിന്റെ മാതൃസ്ഥാപനമായ 'വൺ 97 കമ്യൂണിക്കേഷൻസിന്റെ മെഗാ ഐ.പി.ഒയുടെ ആദ്യദിനം 11 ശതമാനം ഓഹരികൾ വിറ്റഴിച്ചു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാരുതി ഡീലര്‍മാരില്‍ ഒന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപ വരുന്ന പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ ഐപിഒ പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷ.
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, അവരുടെ ഉപഭോക്താകൾക്കുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക്, പ്രതിവിധികൾ കൊണ്ടുവരുന്നതിനും ടാറ്റ മോട്ടോഴ്‌സിന്റെ ചെറുകിട വാണിജ്യ വാഹന (എസ്‌സിവി) ശ്രേണിയിലുടനീളം ഉപഭോക്താക്കൾക്ക് യോജിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും , രാജ്യത്തെ ഏറ്റവും വലിയ ചെറുകിട ധനകാര്യ ബാങ്കുകളിൽ ഒന്നായ ഇക്വിറ്റാസ് എസ്എഫ്‌ബിയുമായി അഞ്ച് വർഷത്തെ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
തൃപ്രയാർ: തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി.നന്ദകുമാര്‍ മുചക്ര വാഹനം ഷഫീക്കിനു നൽകി.
കൊല്ലം: ഓൺലൈൻ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി അൻപത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ കുണ്ടറ നിയോജക മണ്ഡലം എം.എൽ.എ പി.സി.വിഷ്ണുനാഥിന് കൈമാറി.
കാസർഗോഡ് : സ്വര്‍ണം അടക്കമുള്ള ഉത്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി ചരക്ക് സേവന നികുതി വകുപ്പ്. നികുതി വെട്ടിപ്പ് പരിശോധിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്ന തരത്തിലുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സാധന സേവനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ അതിലെ നികുതി വെട്ടിപ്പ് തടയാന്‍ രൂപീകരിച്ച അന്വേഷണ വിഭാഗമാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ്. സ്പഷ്ടമായ നിയമവും, ചട്ട വും അനുസരിച്ചാണ് ജി.എസ്.ടി ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം. ചരക്ക് കടത്ത് പരിശോധിക്കുവാനുള്ള ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അധികാരം ജി.എസ്.ടി. നിയമത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിലേക്കായി അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തി ഉത്ത രവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നികുതി വെട്ടിച്ചുള്ള ചരക്ക് കടത്ത് ജി.എസ്.ടി വകുപ്പ് 129, 130 പ്രകാരം പരിശോധിക്കുവാനും നിയമപരമായ നടപടിയെടുക്കാനും ജി.എസ്.ടി. വകുപ്പിന് അധികാരമുണ്ട്. സ്വര്‍ണം, അടയ്ക്ക, പ്ലൈവുഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി നികുതിവെട്ടിച്ച് കടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജി. എസ്. ടി. ഇന്റലിജന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു. വാഹനങ്ങളിലും അല്ലാതെയും നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് അടുത്തകാലത്ത് വ്യാപകമാണ്. നികുതി വെട്ടിപ്പ് നടത്താന്‍ ഇടയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെയോ വ്യക്തികളെയോ നിരീക്ഷിക്കുന്നത് ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ നിയമപരമായ ഔദ്യോ ഗിക ചുമതലയാണ്. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങി പരിശോധന തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇവര്‍ കര്‍ശനമായ ക്രിമിനല്‍ നടപടി കളടക്കം നേരിടേണ്ടി വരുമെന്നും വകുപ്പ് അറിയിച്ചു.
തൃശ്ശൂർ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൊച്ചി: നവംബറിലെ ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ സ്‌കോഡ ഓട്ടോ പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള രണ്ടാമത്തെ പുതിയ മോഡല്‍ 2021-ന്റെ തുടക്കത്തില്‍ അവതരിപ്പിച്ച കുഷാക്ക് എസ്.യു.വി.-ക്ക് ശേഷമുള്ളതാണ്.