October 31, 2025

Login to your account

Username *
Password *
Remember Me
കൊച്ചി: അര്‍ബുദ ചികിത്സയ്ക്ക് ഊന്നല്‍ നല്കി ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറില്‍ ഇന്ത്യയിലെ പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളിലൊന്നായ എന്‍ഡിയ പാര്‍ട്ണേഴ്സ് നിക്ഷേപം നടത്തി. സാങ്കേതികവിദ്യ, ആരോഗ്യസേവനം, ലൈഫ് സയന്‍സസ് രംഗത്ത് ശ്രദ്ധയൂന്നിയിരിക്കുന്ന എന്‍ഡിയയുടെ നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കൊച്ചി : ഹോണ്ടയുടെ നിയോ-സ്പോര്‍ട്ട്സ് കഫേയില്‍ നിന്നും പ്രചോദനം കൊണ്ട് ഡിസംബറില്‍ ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണം ചെയ്ത 2022 സിബി300ആര്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇന്ത്യയില്‍ അവതരിപ്പിച്ചു.ഉപഭോക്താക്കളുടെ വിശ്വാസും അവരോടുള്ള ഹോണ്ടയുടെ പ്രതിജ്ഞാബദ്ധതയും ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ടാണ് സിബി300ആര്‍ അവതരിപ്പിച്ചിരിക്കുന്നത.്
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നെറ്റ്ബാങ്കിങ് സുഖമമാക്കുന്നതിനായി മിന്‍കാസുപേയുമായി സഹകരിക്കുന്നു. ബയോമെട്രിക്ക് സാധുതയിലൂടെയാണ് ഇടപാടുകള്‍ നടത്തുക. നിലവിലെ ഇടപാടിനുള്ള സമയം 50-60 സെക്കന്‍ഡില്‍ നിന്നും 2-3 സെക്കന്‍ഡായി കുറയും. വിരലടയാളം, ഫേസ് ഐഡന്റിഫിക്കേഷന്‍ എന്നിവയിലൂടെയാണ് സാധുത കല്‍പ്പിക്കുന്നത്.
കൊച്ചി: ബജാജ് ഓട്ടോയുടെ പുതിയ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചു. ചേതക് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2000 രൂപയടച്ച് ബുക്ക് ചെയ്യാം.
കൊച്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് 30 മിനിട്ടിനുള്ളിൽ വായ്പ അനുവദിക്കുന്ന പോർട്ടൽ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു.
കൊച്ചി: സി. എ. എഫ്. എല്‍. ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുടെ പുതിയ ഫിനാഷ്യല്‍ പ്രോഡക്ടുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങ് മുംബൈ എസ്.ഐ.ഡി.ബി.ഐ. (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കെ.എഫ്.സി.(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) മുന്‍ എം.ഡിയുമായ കെ.എം. നായര്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി.
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ ‘ഫോർ സ്റ്റാർ’ റേറ്റിംഗ് നേടി തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ്, വിനോദ ഹോട്ടലുകളിലൊന്നായ ഓ ബൈ താമര. ഹോസ്പിറ്റാലിറ്റിയോടുള്ള സുസ്ഥിര പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് ഓ ബൈ താമരയുടെ ഈ നേട്ടം .
തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ അശോകിനു നൽകി.
കൊച്ചി: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഇന്ത്യയിലെ മുന്നിര കോര്‍പറേറ്റ് ഉപഭോക്താക്കളുമായുള്ള സ്ട്രക്‌ചേഡ് ഡെറിവേറ്റീവ് ഇടപാടുകളുടെ ആദ്യ വട്ടം പൂര്‍ത്തിയാക്കി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് കോംപ്ലക്‌സ് ഡെറിവേറ്റീവ് പദ്ധതികള്‍ക്കു വേണ്ടിയുള്ള റിസേര്‍വ് ബാങ്ക് അനുമതി 2022 ജനുവരി മൂന്നിനാണ് ലഭിച്ചത്. ഒരു വന്‍കിട കോര്‍പറേറ്റ് ഉപഭോക്താവുമായും വന്‍കിട ഡയമണ്ട് ഉപഭോക്താവുമായും ആയിരുന്നു ബാങ്കിന്റെ ഇടപാട്. ഉപഭോക്താക്കളുടെ വിദേശ നാണ്യ, പലിശ നിരക്ക് നഷ്ട സാധ്യതകള്‍ ആസുത്രണം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇടപാട്. ഡെറിവേറ്റീവുകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അതോടൊപ്പം ഉയര്‍ന്ന നിയന്ത്രണ നിലവാരം ഉറപ്പു വരുത്താനും സാധിക്കുന്ന വിധത്തിലാണ് റിസേര്‍വ് ബാങ്ക് ഇക്കാര്യത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുള്ളതെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഗ്ലോബല്‍ മാര്‍കറ്റ് ഗ്രൂപ് മേധാവി സിദ്ധാര്‍ത്ഥ് ബാനര്‍ജി പറഞ്ഞു.ഇന്ത്യന്‍സാമ്പത്തിക വിപണിക്ക് ഏറെ ഗുണകരമായ ഒന്നാണ് ഈ നീക്കമെന്നും ഉപഭോക്താക്കള്‍ സ്ട്രക്‌ചേഡ് ഡെറിവേറ്റീവുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ഈ രംഗത്തു കൂടുതല്‍ ഡിമാന്‍ഡാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.