October 31, 2025

Login to your account

Username *
Password *
Remember Me
കൊച്ചി: ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ചെറുകിട, വാണിജ്യ മേഖലകളിലെ ഉപയോഗത്തിനായി ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് കോണ്‍ടാക്ട് ഇമേജ് സെന്‍സര്‍ സാങ്കേതികവിദ്യ അധിഷ്ഠിതമായുള്ള ‘വാല്‍മാറ്റിക്’ നോട്ടെണ്ണല്‍ യന്ത്രം അവതരിപ്പിച്ചു. ഇതിലൂടെ തങ്ങളുടെ വിപണി വിഹിതം ഇപ്പോഴത്തെ ആറു ശതമാനത്തില്‍ നിന്ന് 2024-ഓടെ 15 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നോട്ടുകളുടെ എണ്ണപ്പിശകിലും വ്യാജ നോട്ടുകളുടെ കടന്നു വരവു കണ്ടെത്തുന്നതിലും ഉള്ള പ്രശ്നങ്ങള്‍ മറികടക്കാന്‍ ഈ സാങ്കേതികവിദ്യാ അധിഷ്ഠിത മുന്നേറ്റം സഹായകമാകും. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം 2020-ല്‍ ഉന്നത ഗുണനിലവാരത്തില്‍ നിര്‍മിച്ച 92.17 കോടി രൂപയിലേറെ വരുന്ന കള്ള നോട്ടുകളാണ് പിടികൂടിയത്. ബാങ്കിങ് മേഖലയിലും ചെറുകിട, വാണിജ്യ മേഖലകളിലും നോട്ട് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മുന്‍നിരയിലാണുള്ളത്. നിലവിലുള്ള 3ഡി, കളര്‍ സെന്‍സര്‍ വാല്യു കൗണ്ടറുകളെ അപേക്ഷിച്ച് വാല്‍മാറ്റിക് മുന്നിട്ടു നില്‍ക്കുയാണ്. മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യം അടക്കം നിരവധി ഘടകങ്ങള്‍ മൂലം നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചു വരികയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഗ്ലോബല്‍ ഹെഡും, വൈസ് പ്രസിഡന്‍റുമായ പുഷ്കര്‍ ഗോഖലെ പറഞ്ഞു. 15 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ പ്രതിവര്‍ഷം ആയിരം യൂണിറ്റുകളുടെ വില്‍പനയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം 500, 2000 രൂപകളുടെ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബാങ്കുകളിലും വന്‍തോതില്‍ കറന്‍സി കൈകാര്യം ചെയ്യുന്നിടങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട യന്ത്രങ്ങള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയാണിതു ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ സഫിന്‍ കാനഡ ആസ്ഥാനമായ മുന്‍നിര ഫിന്‍ടെക്ക് കമ്പനി ഫിന്‍കാഡിനെ ഏറ്റെടുത്തു.
കൊച്ചി: മിഡില്വെയ്റ്റ് സ്പോര്ട്ട്സ് ബൈക്ക് വിഭാഗത്തില് ആരാധകരുടെ ആവേശം വര്ധിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കെൂട്ടര് ഇന്ത്യ പുതിയ 2022 സിബിആര്650ആര് ഇന്ത്യയില് അവതരിപ്പിച്ചു.
കൊച്ചി: ടാറ്റയില്‍നിന്നുളള ഇന്ത്യയിലെ ഏറ്റവും വിപുലമായ ആഭരണ റീട്ടെയ്ല്‍ ബ്രാന്‍ഡായ തനിഷ്ക് സവിശേഷമായ ഭാരംകുറഞ്ഞ ആഭരണങ്ങളായ തനിഷ്ക് ഹൈ-ലൈറ്റ്സ് വിപണിയില്‍ അവതരിപ്പിച്ചു. ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്കിടയിലുള്ള വര്‍ദ്ധിച്ച താത്പര്യം കണക്കിലെടുത്തും ജെംസ്, ആഭരണ വ്യവസായമേഖലയിലെ സാന്നിദ്ധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് തനിഷ്ക് പുതിയ ഹൈ-ലൈറ്റ്സ് ആഭരണങ്ങള്‍ അവതരിപ്പിക്കുന്നത്. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണവും രൂപകല്‍പ്പനയും സാങ്കേതികവിദ്യയിലെ നൂതനകാര്യങ്ങളും നിര്‍മ്മാണ രീതികളും ഉപയോഗപ്പെടുത്തി കൂടുതല്‍ കാഠിന്യമുള്ളതും ശക്തവുമായ 22 കാരറ്റ് ആഭരണങ്ങളാണ് അവതരിപ്പിക്കുന്നത്. ഹൈ-ലൈറ്റ്സ് പ്ലാറ്റ്ഫോമിന്‍റെ ഭാഗമായി 3500-ല്‍ അധികം യൂണിറ്റുകളാണ് തനിഷ്ക് അവതരിപ്പിക്കുന്നത്. ഉയര്‍ന്നു വരുന്ന സ്വര്‍ണവിലയില്‍നിന്നും സംരക്ഷണം നല്കുന്നതിനും വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കമ്മലുകള്‍, മോതിരങ്ങള്‍, വിവിധതരം മാലകള്‍, പെന്‍ഡന്‍റുകള്‍, വളകള്‍ എന്നിവയെല്ലാം തനിഷ്ക് ഹൈ-ലൈറ്റ്സ് ശേഖരത്തിലുണ്ട്. തനിഷ്കിന്‍റെ 380-ല്‍ അധികം വരുന്ന മെഗാ റീട്ടെയ്ല്‍ സ്റ്റോറുകളിലെയും അന്‍പതു ശതമാനം ആഭരണങ്ങളും 2023 സാമ്പത്തികവര്‍ഷത്തിന്‍റെ ഒന്നാം പാദത്തോടെ ഹൈ-ലൈറ്റ്സ് ആഭരണങ്ങളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. സവിശേഷമായ തനിഷ്ക് ഹൈ-ലൈറ്റ്സ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ആഭരണ ഡിവിഷന്‍ സിഇഒ അജോയ് ചാവ്ള പറഞ്ഞു. നിത്യോപയോഗത്തിനും ആഘോഷാവസരങ്ങള്‍ക്കും വിവാഹത്തിനും കൂടുതല്‍ ലേയറുകളായി ആഭരണങ്ങള്‍ അണിയുന്നതിനും ബജറ്റിന്‍റെ പിരിമുറുക്കമില്ലാതെ വാങ്ങുന്നതിനും സാധിക്കുന്നവയാണ് ഭാരം കുറഞ്ഞ ആഭരണങ്ങള്‍. മുടക്കുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം ലഭിക്കുന്നുവെന്നതും ഉത്പന്നത്തിന്‍റെ സ്ഥിരതയും ബലവും കൂടുതലാണ് എന്നതുമാണ് ഭാരം കുറഞ്ഞ ആഭരണങ്ങളുടെ പ്രത്യേകത. രൂപകല്‍പ്പനയിലെ വ്യത്യാസം, സാങ്കേതികമായ നൂതനത്വം, സ്വര്‍ണ അലോയിയുടെ ഉപയോഗം എന്നിവ വഴി ആഭരണങ്ങളുടെ ബലവും ഉറപ്പും 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഹൈ-ലൈറ്റ്സ് പ്ലാറ്റ്ഫോമിലൂടെ ഒരു മില്യണ്‍ ഉപയോക്താക്കളിലേയ്ക്ക് എത്തുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി: കണ്‍സ്യൂമര്‍ ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ ഫാബ്ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവിലെ 14,437 കോടിയെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ 18,791 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് റെഗുലര്‍ പ്രീമിയം 36% വര്‍ദ്ധിച്ചു.
കൊച്ചി: ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഓഫ്-റോഡിംഗ് സാഹസിക ഡ്രൈവുകൾക്ക് ഏറ്റവും അനുയോജ്യവും അവിശ്വസനീയമായ ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനമെന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഐക്കോണിക് ഹൈലക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം).
തിരുവനന്തപുരം: ഇന്ത്യയുടെ നിത്യഹരിത നഗരമായ തിരുവനന്തപുരത്ത് പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യ ഭവന നിർമ്മാണ രംഗത്തെ അത്യാധുനിക സംവിധാനങ്ങളുടെ ഷോറൂം തുറക്കുന്നു.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ ഗോദ്റെജ് & ബോയ്സിന്‍റെ ബിസ്സിനസ് വിഭാഗമായ ഗോദ്റെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിടെക്ക്ച്ചറല്‍ ഫിറ്റിങ്സ് ആന്‍ഡ് സിസ്റ്റംസ് ന്യൂഇയര്‍ ആഘോഷത്തിന്‍റെ ഭാഗമായി "ലക്ക് ബൈ ചാന്‍സ് ഹംഗാമ" അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ഭാഗ്യവാന്മാര്‍ക്ക് ആവേശകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരം ലഭിക്കും.
കൊച്ചി: എസ് ആന്‍റ് പി ബിഎസ്ഇ സെന്‍സെക്സ് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു ഓപ്പണ്‍-എന്‍ഡ് സ്കീമായ ‘യുടിഐ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട്’ യുടിഐ മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു.