January 21, 2025

Login to your account

Username *
Password *
Remember Me
Author

Author

ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സ്ഥലംമാറിപ്പോകുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്ജോത് ഖാസക്ക് തിരുവനന്തപുരം കളക്ടറേറ്റ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവനക്കാർ യാത്രയയപ്പ് നൽകി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് മുഖ്യമന്ത്രി സ്ഥിഗതികൾ മനസ്സിലാക്കി. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
അഞ്ച് വർഷം കൊണ്ട് നാൽപത് ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും ഇരുപത് ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ''കണക്ട് കരിയർ ടു ക്യാമ്പസ്'' പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (02 ഓഗസ്റ്റ് ) രാവിലെ11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു . ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും .
എസ്.എം.എ(സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗബാധിതയായിരുന്ന മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
പതിവിലും നേരത്തേ ഭൂമിയുടെ ഭ്രമണം പൂര്‍ത്തിയാക്കിയതോടെ ജൂലൈ 29 ഏറ്റവും ചെറിയ ദിവസമായി. 24 മണിക്കൂറിന് 1.59 മില്ലി സെക്കന്‍ഡ് പൂര്‍ത്തിയാകാനുള്ളപ്പോഴാണ് ഭൂമി വ്യാഴാഴ്ചത്തെ ഭ്രമണം അവസാനിപ്പിച്ചത്.
നിർമ്മാണം പൂർത്തിയാക്കിയ മണ്ണുത്തി മഹാത്മാ റോഡിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം ഉണ്ടാവുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം സമാപിച്ചു. 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കുകയാണെങ്കിലും കടലിൽ പോകരുതെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മങ്കി പോക്സ് സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത. ഇന്ന് പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിൽ വീടുകൾ തോറും ആരോഗ്യവകുപ്പ് പ്രതിരോധ ക്യാമ്പയിൻ നടത്തും.
Ad - book cover
sthreedhanam ad

Popular News

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്ര…

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

Jan 18, 2025 31 വിനോദം Pothujanam

മുംബൈ: മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കരീന കബൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്ന...