May 13, 2024

Login to your account

Username *
Password *
Remember Me
Author

Author

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാക്കളുമാണെന്ന് അദ്ദേഹം ആരോപിച്ചു.
കൊവിഡ് ബാധിച്ച് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനു പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഇടംപിടിച്ചെന്ന് റിപ്പോർട്ട്. താരത്തിൻ്റെ പേര് ടി-20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം.
ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമമാണ് നടത്തിയത്.
പ്രാദേശിക റെസ്റ്റോറന്റന്റുകൾ 'തലപ്പാക്കട്ടി' എന്ന പേര് ഉപയോഗിക്കുന്നതിനെ വിലക്കി മദ്രാസ് ഹൈക്കോടതി. തിരുവനന്തപുരത്ത് ‘തലപ്പാക്കട്ടി ബിരിയാണി ഹോട്ടൽ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിനെതിരെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും.
'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.
കോവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം കരിയര്‍ വളര്‍ച്ചയെ സ്വാധീനിച്ചോ എന്ന വിഷയത്തില്‍ വെബിനാറുമായി കേരളാ സ്‌റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ്.
കേന്ദ്ര മന്ത്രിമാരെ കാണാൻ തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് മന്ത്രിമാർ ഡൽഹിയിൽ. നേമം കോച്ചിംഗ് ടെർമിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവൻകുട്ടി,അഡ്വ. ജി ആർ. അനിൽ, അഡ്വ. ആന്റണി രാജു തുടങ്ങിയവർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും.
കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ അഞ്ചാം ക്ലാസിലെ ചില വിദ്യാര്‍ത്ഥിനികള്‍ക്ക് ഉയര്‍ന്ന ക്ലാസിലെ ചില വിദ്യാര്‍ത്ഥിനികളില്‍ നിന്നും ഉപദ്രവം ഏറ്റു എന്നത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും സ്കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായ അന്വേഷണം നടത്തുകയുണ്ടായി.